ADVERTISEMENT

ലണ്ടൻ ∙ ഇന്ന് ഉത്രാടമാണ്. ഓണം ഗംഭീരമാക്കാനായി മലയാളികൾ ഉത്രാടപ്പാച്ചിൽ നടത്തുന്ന ദിനം. ഓണ നാളുകളിലെ പ്രധാന ദിവസമായ തിരുവോണത്തെ വരവേൽക്കാൻ ലോകമെമ്പടുമുള്ള മലയാളികൾക്കൊപ്പം യുകെ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. യുകെയിലെ പ്രവാസി സമൂഹത്തിന് ഇനിയുള്ള ദിവസങ്ങൾ ഓണാഘോഷങ്ങളുടെ ദിനങ്ങളാണ്.

തിരുവോണം ഗംഭീരമാക്കാനായി മലയാളികൾ ഉത്രാടപ്പാച്ചിൽ നടത്തുന്ന ദിവസമായതിനാൽ യുകെയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പതിവിലേറെ മലയാളികളെ കാണാൻ കഴിയും. മലയാളി കടകളിൽ തിരുവോണത്തിന് സാധനങ്ങൾ വാങ്ങാനാണ്‌ മിക്കവരും പ്രധാനമായും നിരത്തിലിറങ്ങുക. 

മിക്ക പ്രദേശങ്ങളിലെയും മലയാളി കടകളിൽ പച്ചക്കറി ഇനങ്ങൾ കേരളത്തിലെ പോലെ തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഓണവിപണി മുൻകൂട്ടിക്കണ്ട് മിക്കവരും പതിവിലേറെ പച്ചക്കറി ഇറക്കുമതി ചെയ്തിരുന്നു. ഇതോടൊപ്പം വസ്ത്ര വിപണിയും ഇന്നും സജീവമാണ്‌. യുകെയിലെ പ്രധാനപ്പെട്ട വസ്ത്രശാലകളിലും കേരളീയ വസ്ത്രങ്ങൾ വിൽക്കുന്ന ഓൺലൈൻ സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്.

യുകെ ടോണ്ടനിലെ മലയാളി കട. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
യുകെ ടോണ്ടനിലെ മലയാളി കട. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മലയാളിക്കടകളോട് ചേർന്ന് കേരളീയ വസ്ത്രങ്ങളുടെ വില്പനയും തത്കാലികമായി മിക്കയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഒട്ടുമിക്ക പ്രദേശങ്ങളിലും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതും ഇന്ന് മുതലാണ്. മലയാളി അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളാണ് അതിൽ മുഖ്യം.  

ഓണം ആഘോഷിക്കുന്ന യുകെ മലയാളികൾ. ഫയൽ ചിത്രം.
ഓണം ആഘോഷിക്കുന്ന യുകെ മലയാളികൾ. ഫയൽ ചിത്രം.

കേരളത്തനിമയാർന്ന അത്തപ്പൂക്കളമിടീൽ, മാവേലി, പരമ്പരാഗത കാലപരിപാടിയായ തിരുവാതിര, വിവിധ നൃത്ത ഇനങ്ങൾ, ചെറു നാടകങ്ങൾ എന്നിവ ഉൾപ്പടെയുള്ള കലാപരിപാടികളാണ്  അസോസിയേഷൻ ആഘോഷങ്ങളിലെ മുഖ്യ ആകർഷണങ്ങൾ. വാശിയേറിയ വടംവലി ഉൾപ്പടെയുള്ള വിവിധ കായിക മത്സരങ്ങളും അസോസിയേഷൻ ആഘോഷങ്ങളുടെ ഭാഗമാകും.

ഓണം ആഘോഷിക്കുന്ന യുകെ മലയാളികൾ. ഫയൽ ചിത്രം.
ഓണം ആഘോഷിക്കുന്ന യുകെ മലയാളികൾ. ഫയൽ ചിത്രം.

മിക്കയിടങ്ങളിലും  മുഴുവൻ ദിന പരിപാടിയായാണ് ആഘോഷങ്ങൾ നടക്കുക. യുകെ മലയാളികളുടെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഓണാഘോഷങ്ങൾ തുടങ്ങുന്നത് തിരുവോണ ദിവസമായ നാളെ മുതലാണ്. വീടുകളിൽ ചെറിയ സദ്യയൊരുക്കിയും പൂക്കളമിട്ടും പായസം വച്ചും കേരളത്തിലെപ്പോലെ തന്നെ ഓണം ആഘോഷിക്കും.

English Summary:

UK Malayalees are all set to celebrate Onam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com