വിദ്യാർഥികൾക്കുള്ള കൈരളി യുകെ ഓറിയന്‍റേഷൻ സെപ്റ്റംബർ 19 ന്
യുകെയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കൈരളി യുകെയുടെ ഓറിയന്‍റേഷൻ സെഷൻ സെപ്റ്റംബർ 19 ന് ഓൺലൈനിൽ നടക്കും.

ലണ്ടൻ ∙ യുകെയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കൈരളി യുകെയുടെ ഓറിയന്‍റേഷൻ സെഷൻ സെപ്റ്റംബർ 19 ന് ഓൺലൈനിൽ നടക്കും. പാർട്ട് ടൈം ജോലി, താമസം, മെഡിക്കൽ, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ്, കോഴ്സ് വർക്ക് തുടങ്ങിയ വിവിധ വിഷയങ്ങളിൽ യുകെയിലെത്തുന്ന വിദ്യാർഥികൾക്ക് സംശയങ്ങളുണ്ട്. കുടുംബമായി എത്തുന്നവർക്ക് സ്കൂൾ, ചൈൽഡ്കെയർ, പങ്കാളിയുടെ ജോലി തുടങ്ങിയ വിഷയങ്ങളിലാണ് സംശയം.
ഇപ്പോൾ പഠിക്കുന്നവരോടും മുൻപ് പഠിച്ച് ഇപ്പോൾ ജോലി ചെയ്യുന്നവരോടും സംവദിക്കാനുള്ള അവസരവും, യുകെയുടെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുള്ള കൈരളി യുകെ നിങ്ങൾക്ക് അതാത് സ്ഥലങ്ങളിലെ പ്രവർത്തകരുമായി ചേർന്ന് നിങ്ങളെ സഹായിക്കുവാനും ഇതുമൂലം സാധിക്കും. കുറഞ്ഞ വേതനം, ശമ്പളം കൊടുക്കാതിരിക്കുക, രേഖകൾ പിടിച്ചുവയ്ക്കുക, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ പല പ്രതിസന്ധികളിൽ സഹായം എവിടെ നിന്ന് സ്വീകരിക്കണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനും കഴിയും.
ഈ സെഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യേണ്ടതാണ് - https://fb.me/e/2uK4m6PfH