ഗ്ലോസ്റ്ററിന് ഇത് ചരിത്ര നിമിഷം; സെന്‍റ് മേരീസ് മിഷന്‍ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു
ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് പ്രപ്പോസ്ഡ് മിഷനെ സിറോ മലബാര്‍ സഭയുടെ തലവന്‍ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ സെന്‍റ് മേരീസ് മിഷനായി പ്രഖ്യാപിച്ചു.

ഗ്ലോസ്റ്റര്‍∙ ഗ്ലോസ്റ്റര്‍ സെന്‍റ് മേരീസ് പ്രപ്പോസ്ഡ് മിഷനെ സിറോ മലബാര്‍ സഭയുടെ തലവന്‍ മേജർ ആർച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ സെന്‍റ് മേരീസ് മിഷനായി പ്രഖ്യാപിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈകീട്ട് ഏഴേ കാലോടെ രൂപത വികാരി ജനറല്‍ ഫാന്‍സ്വാ പത്തിലും വികാരി ജിബിന്‍ പോള്‍ വാമറ്റത്തിലും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് എട്ടരയോടുകൂടി മേജര്‍ ആര്‍ച്ച് ബിഷപ്പിന് മെഴുകുതിരി കൈമാറിയും മാര്‍ ജോസഫ് സ്രാമ്പിക്കലിന് ബൊക്ക നല്‍കിയും അല്‍ത്താരയിലേക്ക് സ്വീകരിച്ചു
ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും വുമണ്‍സ് ഫോറത്തിലെ അംഗങ്ങളും ചേര്‍ന്ന് ഇരുവരെയും പള്ളിയിലേക്ക് ആഘോഷപൂര്‍വ്വം വരവേറ്റത്. തുടര്‍ന്ന് ചടങ്ങില്‍ ഫാ ടോം ഒലിയകരോട്ട് മിഷന്‍ പ്രഖ്യാപന ഡിക്രി വായിച്ചു. ഫാദര്‍ ജിബിന്‍പോള്‍ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
മാര്‍ റാഫേല്‍ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കല്‍ , ഫാ ജിബിൻ, ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്‍റണി ജയിംസ് എന്നിവരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി മിഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റി ആന്‍റണി ജയിംസ് പിതാക്കന്മാര്‍ക്കും പങ്കുചേര്‍ന്ന മറ്റ് വിശ്വാസകള്‍ക്കുമെല്ലാം നന്ദി പറഞ്ഞു. ജൂബി ബിജോയ് അവതാരികയായിരുന്നു. ശേഷം എല്ലാവർക്കും മധുരം വിതരണം ചെയ്തു. ഫാ ജിബിന്‍ പോള്‍ വാമറ്റത്തിന്‍റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍ക്കൊപ്പം മുഴുവന്‍ കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ചടങ്ങ് ഗംഭീരമാക്കിയത്.
വാർത്ത: ജെഗി ജോസഫ്