ലണ്ടൻ ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സര രംഗത്തുള്ളത്.

ലണ്ടൻ ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സര രംഗത്തുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സര രംഗത്തുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളി നഴ്സും. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സര രംഗത്തുള്ളത്. ബിജോയ്‌ ഉൾപ്പടെ 6 പേരാണ് മത്സരിക്കുന്നത്. 2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ രണ്ട് വർഷമാണ്‌ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി.

ഇവരുടെ പേരുകൾ കഴിഞ്ഞ ദിവസം റോയൽ കോളജ് ഓഫ് നഴ്സിങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസ്ദീകരിച്ചു. ഒക്ടോബർ 14 മുതൽ ആർസിഎൻ അംഗങ്ങൾക്ക് ലഭിക്കുന്ന പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ടുകൾ രേഖപ്പെടുത്തേണ്ടത്. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1916 ൽ കേവലം 34 അംഗങ്ങളുമായി യുകെയിൽ പ്രവർത്തനം ആരംഭിച്ച യൂണിയനാണ് ആർസിഎൻ. ഇന്ന് യുകെയിലെ ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഉൾപ്പടെയുള്ള അംഗ രാജ്യങ്ങളിൽ നിന്നും അഞ്ച് ലക്ഷത്തിൽപ്പരം ജീവനക്കാരാണ് ആർസിഎൻ അംഗത്വം എടുത്തിട്ടുള്ളത്. ഇവരിൽ ധാരാളം മലയാളി നഴ്സുമാരും ഉൾപ്പെടുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു മലയാളി മത്സരിക്കുന്നത്.

ADVERTISEMENT

യൂണിയനിൽ അംഗങ്ങളായ മലയാളികൾ മുഴുവനും വോട്ട് ചെയ്‌താൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ആർസിഎൻ പ്രസിഡന്റ് ആകും. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം 2011 ൽ ബാൻഡ് 5 നഴ്സായി ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ബിജോയ്‌ 2015 ൽ ബാൻഡ് 6 ആയും 2016 ൽ ബാൻഡ് 7 ആയും തന്റെ കരിയർ മികച്ച നിലയിൽ എത്തിച്ചു.

2021 ലാണ് ബാൻഡ് 8 എ തസ്തികയിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ്‌ കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നഴ്‌സായ ദിവ്യയാണ് ഭാര്യ.  അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേൽ മകനാണ്. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്.

ADVERTISEMENT

നെറ്റ് വർക്ക്‌ ഓഫ് ഇന്റർനാഷണലി എജ്യുക്കേറ്റഡ് നഴ്സസ് ആൻഡ് മിഡ് വൈഫറി അസോസിയേഷൻസിന്റെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. 2012 ലാണ്  ആർസിഎൻ യൂണിയനിൽ ബിജോയ്‌ അംഗമായത്.  മൂലകോശ ദാതാക്കളെ റജിസ്റ്റർ ചെയ്യുന്ന ഡികെഎംഎസ്, ഡോ. അജിമോൾ പ്രദീപിന്റെ 'ഉപഹാർ' തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്ടിനായി ബിജോയ്‌ ഉൾപ്പടെയുള്ള നഴ്സുമാരുടെ സംഘം പ്രവർത്തിച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവർ ഉൾപ്പടെയുള്ള യുകെ നഴ്സുമാരാണ് ബിജോയ്ക്ക്‌ ഒപ്പം പ്രവർത്തിച്ച യുകെ നഴ്സുമാർ. റോയൽ കോളജ് ഓഫ് നഴ്സിങിന്റെ നേതൃത്വവുമായി എല്ലാ ആർസിഎൻ അംഗങ്ങൾക്കും സംവദിക്കാനുള്ള അവസരം ഒരുക്കുക, യൂണിറ്റുകൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കണ്ടെത്തി ആർസിഎൻ സാന്നിധ്യം ഉറപ്പാക്കുക, നഴ്സിങ് മേഖലയിലെ ജീവനക്കാർക്ക് സേവനത്തിന് അനുസൃതമായ മികച്ച വേതനം ഉറപ്പു വരുത്തുക, അംഗങ്ങളുടെ കരിയർ ഡെവലപ്പ്മെന്റിന് ആവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് തന്റെ മത്സരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിജോയ് സെബാസ്റ്റ്യൻ മത്സര പ്രഖ്യാപനത്തിന് ശേഷം മനോരമ ഓൺലൈനോട് പറഞ്ഞു. bejoysebastian@gmail.com എന്ന മെയിൽ ഐഡി വഴി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ആർസിഎൻ അംഗങ്ങൾക്ക് ബന്ധപ്പെടാമെന്ന് ബിജോയ്‌ സെബാസ്റ്റ്യൻ പറഞ്ഞു.

English Summary:

Malayali nurse Will compete for UK RCN president