പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും വർണ്ണാഭമായി
പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും വർണ്ണാഭമായി. മാഞ്ചസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ നിരവധിപേർ കുടുംബസമേതം പങ്കെടുത്തു.

ലണ്ടൻ ∙ പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും വർണ്ണാഭമായി. മാഞ്ചസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ നിരവധിപേർ കുടുംബസമേതം പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് എൻ. ജെ. ജയന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
അസോസിയേഷന്റെ വിവിധ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പന്തളത്തെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഓണാഘോഷം തുടർ വർഷങ്ങളിലും മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. പന്തളം പ്രദേശത്തിൽ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിൽ കുടിയേറിയ മുപ്പതോളം കുടംബാംഗങ്ങൾ ഉൾപ്പടെ എഴുപത്തഞ്ചോളം പേർ പങ്കെടുത്തു.
അത്തപൂക്കളം, മാവേലിയുടെ വരവേൽപ്പ്, ഓണാശംസകൾ തുടങ്ങി അസോസിയേഷന്റെ കലാ പ്രകടനങ്ങൾ, കുട്ടികളുടെ ഡാൻസ്, വനിതകളുടെ കസേര കളി, ഓണസദ്യയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. അടുത്ത വർഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡന്റായ് ജയൻ എൻ ജെ, വൈസ് പ്രസിഡന്റ് ജോർജ് പപ്പൻ, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ, ജോയിന്റ് സെക്രട്ടറി ഷിജു ഡാനിയേൽ, ട്രഷറർ ബിബിൻ വർഗീസിനെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ് സാജൻ പി ജോർജ്ജ്, റോമിൽ സക്കറിയ, ബിനോയ് തങ്കച്ചൻ, അനുപ് ബിനു ദാമോദരൻ, തോമസ് ഡാനിയേൽ, ബീന, ജിഷ റോബി, ജിബി വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.