തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടത് ട്രാക്കിങ് സംവിധാനം ഘടിപ്പിക്കാതെ; സുരക്ഷാഭീഷണി
ലണ്ടൻ ∙ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോൾ ചിലരെ പുറത്തുവിട്ടത് ട്രാക്കിംങ് സംവിധാനം പോലും ഘടിപ്പിക്കാതെ.
ലണ്ടൻ ∙ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോൾ ചിലരെ പുറത്തുവിട്ടത് ട്രാക്കിംങ് സംവിധാനം പോലും ഘടിപ്പിക്കാതെ.
ലണ്ടൻ ∙ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോൾ ചിലരെ പുറത്തുവിട്ടത് ട്രാക്കിംങ് സംവിധാനം പോലും ഘടിപ്പിക്കാതെ.
ലണ്ടൻ ∙ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോൾ ചിലരെ പുറത്തുവിട്ടത് ട്രാക്കിംങ് സംവിധാനം പോലും ഘടിപ്പിക്കാതെ. ശിക്ഷാകാലവധി പൂർത്തിയാകാത്ത തടവുകാരെ ഇത്തരത്തിൽ വിട്ടയയ്ക്കുമ്പോൾ ഇവരെ ആവശ്യമെങ്കിൽ ലൊക്കേറ്റു ചെയ്യാനായി ഇലക്ട്രോണിക് ട്രാക്കിങ് ടാഗ് ശരീരത്തിൽ ഘടിപ്പിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ടാഗിന്റെ ലഭ്യതക്കുറവും ഇതു ഘടിപ്പിക്കാനായി ഏറെ കാലതാമസം ഉണ്ടായതും പലർക്കും തുണയായി. ട്രാക്കിങ് സംവിധാനം ഘടിപ്പിക്കാതെയാണ് പല തടവുകാരും പുറത്തുപോയതെന്ന് ഇപ്പോൾ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു. ഇവരുടെ കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കും സമൂഹത്തിനാകെയും സുരക്ഷാഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകുന്നത്.
ജയിലുകളിൽ അധിക തിരക്ക് ഒഴിവാക്കാനായി കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് തുറന്നു വിട്ടത് 1700 തടവുകാരെയാണ്. നാലുവർഷത്തിൽ താഴെമാത്രം ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയാണ് ഇത്തരത്തിൽ നേരത്തെ മോചനം നൽകി വിട്ടയച്ചത്. ഇതിൽ ഡൊമെസ്റ്റിക് അബ്യൂസ് (ഗാർഹിക പീഡനം) സെക്സ് ഒഫെൻസ് ( ലൈംഗിക കുറ്റകൃത്യങ്ങൾ) എന്നിവയുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷാ ഇളവ് നൽകുന്നതിൽനിന്നും ഒഴിവാക്കിയിരുന്നു. പുറത്തുവിടുന്നവരെ ട്രാക്ക് ചെയ്യാനായി ഇലക്ട്രോണിക് ടാഗ് കാലിൽ ഘടിപ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ വീട്ടിൽതന്നെ കഴിയണമെന്നു നിർദേശിച്ചും ഇതു പാലിക്കുന്നുണ്ടോ എന്നറിയാൻ കഴിയും വിധം ട്രാക്കിങ് ടാഗ് ധരിപ്പിച്ചുമാണ് പ്രതികളെ വിട്ടയക്കേണ്ടിയിരുന്നത്. എന്നാൽ പലരുടെയും കാര്യത്തിൽ ഇത് വാക്കാലുള്ള നിർദേശത്തിൽ ഒതുങ്ങി.
ജയിൽമോചിതരായ പലരുടെയും കൃറ്റകൃത്യങ്ങൾക്ക് ഇരയായവരെ അറിയിക്കാതെയാണ് ഇവർക്ക് മോചനം നൽകിയതെന്ന വിമർശനം ശക്തമായിന്നു. ഇതിനു പുറമെയാണ് ഇപ്പോൾ ഇലക്ട്രോണിക് ടാഗ് പലർക്കും നൽകിയില്ലെന്നുള്ള വാർത്തയും പുറത്തുവരുന്നത്. കുറ്റവാളികൾ പലരും പുറത്തുവന്നതോടെ ഇവരുടെ അക്രമത്തിന് ഇരയായവർ പലരും പേടിച്ചു കഴിയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
പൊലീസിന് മൊഴി നൽകിയതിന്റെയും ശിക്ഷ ഉറപ്പാക്കാൻ നിയമ നടപടികൾ കൈക്കൊണ്ടതിന്റെയും പേരിൽ കുറ്റവാളികളിൽനിന്നും വീണ്ടും അക്രമം ഉണ്ടാകുമോ എന്ന ഭയമാണ് പലർക്കുമുള്ളത്. ഇരകളായവർക്ക് ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കാൻപോലും സമയം നൽകാതെയും പലരെയും അറിയിക്കാതെയുമാണ് കുറ്റവാളികളെ മോചിപ്പിച്ചതെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് വിക്ടിംസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വിമർശനം.
വിമർശനങ്ങൾ ഒരുവഴി തുടരുമ്പോളും വരും മാസങ്ങളിൽ കൂടുതൽ തടവുകാരെ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് ജയിൽ വകുപ്പ്. പുറത്തുവന്ന പ്രതികളെ സ്വീകരിക്കാൻ പലരും ലംബോഗിനി ഉൾപ്പെടെയുള്ള ആഡംബര കാറുകളിലെത്തിയതും ജയിലിലെ അസൗകര്യങ്ങളെക്കുറിച്ച് പ്രതികൾ വാചാലരായതും കഴിഞ്ഞദിവസങ്ങളിൽ ബ്രിട്ടനിൽ വലിയ വാർത്തയായിരുന്നു.