ഇന്ത്യയിലെ മെട്രോ റെയില്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ജര്‍മന്‍ മന്ത്രി
അഹമ്മദാബാദ് മെട്രോ റെയിൽ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് ജര്‍മന്‍ മന്ത്രി.

അഹമ്മദാബാദ് ∙ അഹമ്മദാബാദ് മെട്രോ റെയിൽ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ജര്‍മന്‍ മന്ത്രി. റി - ഇൻവെസ്റ്റ് റിന്യൂവബിൾ എനർജി നിക്ഷേപക സമ്മേളനത്തോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. സമ്മേളനത്തിൽ പങ്കെടുത്ത ജർമനിയുടെ പ്രതിനിധിയായി ജർമൻ വികസന മന്ത്രി സ്വെൻയ ഷൂൾസെയാണ് സെപ്റ്റംബർ 16 ന് ഉദ്ഘാടനത്തിലും പങ്കെടുത്തത്.
ജര്‍മനിയുടെ സാങ്കേതിക സഹായത്തോടെയാണ് അഹമ്മദാബാദ് ഗാന്ധി നഗര്‍ മെട്രോ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. 100 മില്യന്‍ യൂറോയുടെ വായ്പയും ജര്‍മനി ഈ പദ്ധതിക്കായ് നല്‍കുന്നുണ്ട്. ഊര്‍ജക്ഷമതയുള്ള ട്രെയിനുകളുടെയും സേവന ഘടകങ്ങളുടെയും തിരഞ്ഞെടുപ്പിലും മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും അടിസ്ഥാനസൗകര്യ വികസനങ്ങളിലും ജര്‍മനി സഹകരിക്കും.
മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനാണ് ഷൂൾസെ എത്തിയത്. പരിസ്ഥിതി സൗഹൃദ മെട്രോ ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയെ ഷൂൾസെ പ്രശംസിച്ചു.