‘അയർലൻഡ് കോളനിവൽക്കരിച്ച് ഇന്ത്യക്കാർ’; മലയാളി കുടുംബം വീട് വാങ്ങിയതിൽ പരിഹാസവുമായി ഐറിഷ് പൗരൻ
മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ.
മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ.
മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ.
ഡബ്ലിൻ∙ മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ. ലിമെറിക്കിൽ പുതുതായി വാങ്ങിയ വീട്ടിലെ നെയിംപ്ലേറ്റ് ഉറപ്പിക്കുന്ന മലയാളി കുടുംബത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ ഐറിഷ് പൗരൻ മൈക്കലോ കീഫെയാണ് (@Mick_O_Keeffe) വിദ്വേഷ പരമാർശവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ഇന്ത്യക്കാർ വാങ്ങിയ മറ്റൊരു വീട്. 1.5 ബില്യൻ ജനങ്ങളുള്ള ഒരു രാജ്യം നമ്മുടെ ചെറിയ ദ്വീപ് കോളനിവൽക്കരിക്കുകയാണ്.' – എന്നാണ് ഉപയോക്താവ് എക്‌സ് പ്ലാറ്റ്ഫോമിൽ എഴുതിയത്.
ഇദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് വിദ്വേഷപരമാണെന്ന് സമൂഹ മാധ്യമത്തിൽ നിരവധി പേർ വിമർശിക്കുന്നു. ‘‘നിങ്ങൾ കഠിനാധ്വാനം ചെയ്താൽ, നിങ്ങൾക്കും ഇത് നേടാനാകും. കീബോർഡിന് പിന്നിൽ വെറുതെ ഇരുന്നാൽ നിങ്ങൾക്ക് ഒന്നും നേടാനാകില്ല സുഹൃത്തേ’’– ട്വീറ്റിന് മറുപടിയായി ഒരു ഉപയോക്താവ് എഴുതി.
‘‘കോളനിവത്കരിച്ചോ? സുഹൃത്തേ, അവർ പണം നൽകി അത് വാങ്ങി, കാരണം കുറച്ച് ഐറിഷുകാർക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു. അത് നിയമവിരുദ്ധമായ ഒന്നല്ല. നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, സംരക്ഷണ നിയമങ്ങൾ ഉണ്ടാക്കാൻ നിങ്ങളുടെ നിയമസഭാംഗങ്ങളോടും സർക്കാരിനോടും ആവശ്യപ്പെടുക ’’– മറ്റൊരാൾ അഭിപ്രായപ്പെട്ടു.
‘‘പ്രശ്‌നം എന്താണെന്ന് ഞാൻ കാണുന്നില്ല, ഈ കുടിയേറ്റക്കാർ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരല്ല. അവർ സമ്പദ്‌വ്യവസ്ഥയിൽ എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് ഒരു ബിസിനസ് ഉണ്ടെങ്കിൽ തൊഴിലവസരങ്ങൾ പോലും സൃഷ്ടിച്ചേക്കാം. അനിയന്ത്രിതമായ കുടിയേറ്റമാണ് പ്രശ്‌നം ’’ മറ്റൊരു ഉപയോക്താവ് നിലപാട് വ്യക്തമാക്കി.