ഫ്രൈഡ്ബെർഗ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ജർമനിയിലെ ഫ്രൈഡ്ബെർഗ് മലയാളി അസോസിയേഷൻ അഭിമുഖ്യത്തിൽ ഉത്രാടം നാളിൽ ഫ്രൈഡ്ബെർഗ് മരിയ കിർഷേ ഹാളിൽ വച്ചു ഓണാഘോഷം സംഘടിപ്പിച്ചു.

ഫ്രാങ്ക്ഫർട്ട് ∙ ജർമനിയിലെ ഫ്രൈഡ്ബെർഗ് മലയാളി അസോസിയേഷൻ അഭിമുഖ്യത്തിൽ ഉത്രാടം നാളിൽ ഫ്രൈഡ്ബെർഗ് മരിയ കിർഷേ ഹാളിൽ വച്ചു ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയോടെ ആരംഭിച്ച ഓണാഘോഷം ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ നീണ്ടു നിന്നു.
അത്ത പൂക്കളം ഇട്ടും തിരുവാതിര കളിച്ചും പാട്ടും, നൃത്തവും, ഓണകളികളും ഒക്കെ ആയി ഓണം 70 ഇൽ പരം പ്രവാസി മലയാളി സുഹൃത്തുകളും കുടുംബങ്ങളും ചേർന്ന് അതിഗംഭീരമായി ആഘോഷിച്ചു.