ഉത്രാടനാളിൽ ലിംകയുടെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ലിംകയുടെ ഓണാഘോഷത്തിന് ഇക്കുറിവൻ ജനാവലി.

ഉത്രാടനാളിൽ ലിംകയുടെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ലിംകയുടെ ഓണാഘോഷത്തിന് ഇക്കുറിവൻ ജനാവലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിവർപൂൾ∙ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) നോസ്​ലി ലെഷർ സെന്‍റർ ഹാളിൽ ഉത്രാടോത്സവം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.  സീരിയൽ താരം ഷാര സാമുവൽ കോശി ആയിരുന്നു മുഖ്യാതിഥി. ഓണക്കളികളും സദ്യയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരുന്നു. വടംവലി മത്സര വിജയികൾക്ക് നാടൻ പൂവൻ പഴക്കുലകൾ സമ്മാനിച്ചു. 

കലാസന്ധ്യയിൽ എട്ടു തെയ്യങ്ങൾ നിറഞ്ഞു തുള്ളിയ തേജസ്വിനി ടീം അവതരിപ്പിച്ച "പൊലിക"എന്ന വസൂരിമാല തെയ്യം കാഴ്ച്ചക്കാർക്ക് പുതിയ അനുഭവ പകർന്ന് നൽകി. കൈകൊട്ടിക്കളി, വനിതാ വള്ളംകളി, തിരുവാതിര, അവതരണസംഘ നൃത്തം, ലിവർപൂൾ വാദ്യാ ടീമിന്‍റെ ശിങ്കാരിമേളം, നാടകാ ചാര്യൻ എൻ.എൻ. പിള്ളയുടെ നാടക പുനരാവിഷ്ക്കാരമായി അവതരിപ്പിച്ച "ഒരു ഭ്രാന്തന്‍റെ സ്വപ്നം"എന്ന ലഘു നാടകം,  സിനിമാറ്റിക് സംഘ നൃത്തങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് വേദിയിൽ അവതരിപ്പിച്ചത്. മഹാബലിയെ ചെണ്ടമേളത്തിന്‍റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിക്കുകയുണ്ടായി. 

ADVERTISEMENT

ലിവർപൂളിലെ പ്രശസ്തമായ തേജസ്വനി ഡാൻസ് സ്കൂളിലെ നൃത്ത അധ്യാപകരായ റിയാറോസും, കൃഷ്ണപ്രിയയും നൃത്തങ്ങളുടെ കൊറിയോഗ്രാഫി നിർവഹിച്ചു.  ലിവർപൂൾ കേരളാ മുസ്​ലിം കമ്മ്യൂണിറ്റി അണിയിച്ചൊരുക്കിയ ഒപ്പന വേറിട്ട അനുഭവമായി.

 മുഖ്യ കോർഡിനേറ്റർ ലിംക‌ പ്രസിഡന്‍റ്  തോമസുകുട്ടി ഫ്രാൻസിസ് ആയിരുന്നു, ലിംക ജോയിന്‍റ് ട്രഷറർ   മനോജ് വടക്കേടത്തിന്‍റെ നേതൃത്വത്തിൽ 900ൽ പരം പേർക്കാണ് ഓണസദ്യ വിളമ്പിയത്. ആകർഷണീയങ്ങളായ ഓണക്കളികൾക്ക് നേതൃത്വം കൊടുത്തത് ഷിനു മത്തായി, ജേക്കബ് വർഗീസ്,  സണ്ണിജേക്കബ്, തോമസ് ഫിലിപ്പ്, തോമസ് ജോൺ എന്നിവരായിരുന്നു. 

ADVERTISEMENT

ലിംക പ്രസിഡന്‍റ് തോമസുകുട്ടി ഫ്രാൻസിസിന്‍റെ നേതൃത്വത്തിൽ സെക്രട്ടറി വിപിൻ വർഗീസ്, ട്രഷറർ അജി ജോർജ്, ആർട്ട്സ് കോർഡിനേറ്റർ ബിനു മൈലപ്ര, പിആർഒ സണ്ണി ജേക്കബ്, ജോയിന്‍റ് സെക്രട്ടറി ബിന്ദു റെജി, ജോയിന്‍റ് ട്രഷറർ മനോജ് വടക്കേടത്ത്, വൈസ് പ്രസിഡന്‍റ് ഡോ. ശ്രീഭാ രാജേഷ്, മുൻ സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവർ ഈ വർഷത്തെ മെഗാ ഓണാഘോഷത്തിന്‍റെ വിജയത്തിനായ് അക്ഷീണം യത്നിച്ചത്.

English Summary:

LIMCA Onam Celebration