നോർവേ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
നോർവേ മലയാളി അസോസിയേഷന്‍റെ (നന്മ) 2024 ലെ ഓണാഘോഷങ്ങൾ ഓസ്ലോയിൽ നടന്നു.
നോർവേ മലയാളി അസോസിയേഷന്‍റെ (നന്മ) 2024 ലെ ഓണാഘോഷങ്ങൾ ഓസ്ലോയിൽ നടന്നു.
നോർവേ മലയാളി അസോസിയേഷന്‍റെ (നന്മ) 2024 ലെ ഓണാഘോഷങ്ങൾ ഓസ്ലോയിൽ നടന്നു.
ഓസ്ലോ ∙ നോർവേ മലയാളി അസോസിയേഷന്‍റെ (നന്മ) 2024 ലെ ഓണാഘോഷങ്ങൾ ഓസ്ലോയിൽ നടന്നു. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി അക്വിനോ വിമൽ മുഖ്യാതിഥി ആയിരുന്നു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്ക് വേണ്ടി മൗന പ്രാർഥനയോടെ ആരംഭിച്ച പരിപാടികൾ പ്രസിഡന്റ് സിനി ചാക്കോ, സെക്രട്ടറി അജിത് രാജശേഖരൻ പിള്ള, വൈസ് പ്രസിഡന്റ് അബ്ദുല്ല കൊക്കോട്ടിൽ, ട്രഷറർ ലക്ഷ്‌മി എസ് നായർ, ഐടി കോ-ഓഡിനേറ്റർ ലിനേഷ് രാഘവൻ എന്നിവർ വിളക്ക് തെളിച്ചു ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി അജിത് രാജശേഖരൻ പിള്ള സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സിനി ചാക്കോ ഓണാശംസകൾ നേർന്നു.
മുഖ്യാതിഥി ആയ നോർവേയിലെ ഇന്ത്യൻ സ്ഥാനപതി അക്വിനോ വിമൽ നാന്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. നന്മ മലയാളം മിഷനിലെ കുട്ടികൾക്കുള്ള ലൈബ്രറി അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, സ്‌കിറ്റുകൾ എന്നിവ അരങ്ങേറി. സ്റ്റാലിൻ ബാബുവും സംഘവും നടത്തിയ ഗാനമേള ചടങ്ങിലെ പ്രധാന ആകർക്ഷണമായിരുന്നു.