ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) ഓണാഘോഷം സംഘടിപ്പിച്ചു.
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) ഓണാഘോഷം സംഘടിപ്പിച്ചു.
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) ഓണാഘോഷം സംഘടിപ്പിച്ചു.
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) ഓണാഘോഷം സംഘടിപ്പിച്ചു. ലണ്ടനിലെ ഹോൺചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു ആഘോഷപരിപാടികൾ നടന്നത്.
അത്തപ്പൂക്കളം മത്സരത്തോടെ ആരംഭിച്ച ആഘോഷങ്ങൾ രാത്രിയാണ് സമാപിച്ചത്. വടംവലിക്കും വിവിധ കായിക മൽസരങ്ങൾക്കും ശേഷം ഉച്ചയ്ക്ക് രുചികരമായ കേരളീയ സദ്യയും തുടർന്ന് കലാപരിപാടികളുമായാണ് ആഘോഷങ്ങൾ നടന്നത്. വൈകിട്ട് നവധാര ബാൻഡ് അവതരിപ്പിച്ച ചെണ്ടമേളവും തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ബിജു നാരായണനും, ലക്ഷ്മി രാജേഷും അവതരിപ്പിച്ച ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രാത്രി ഡിജെയുടെ അകമ്പടിയോടെ പരിപാടകൾ സമാപിച്ചു.