ബ്രിസ്റ്റോൾ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി
ലണ്ടൻ∙ യുകെയിലെ ബ്രിസ്റ്റോളിൽ കുടുംബമായി താമസിച്ചിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ (64) ആണ് വിടപറഞ്ഞത്. സെപ്റ്റംബർ 21 ന് നെഞ്ചു വേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്

ലണ്ടൻ∙ യുകെയിലെ ബ്രിസ്റ്റോളിൽ കുടുംബമായി താമസിച്ചിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ (64) ആണ് വിടപറഞ്ഞത്. സെപ്റ്റംബർ 21 ന് നെഞ്ചു വേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചിക്കത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.17 നാണ് മരിച്ചത്. 20 വർഷം മുൻപാണ് സതീശൻ യുകെയിലെത്തുന്നത്.
സംക്രാന്തി കൈലാസം തേവർകാട്ടുശ്ശേരിൽ കുടുംബാംഗമാണ്. പ്രവാസി എസ്എൻഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവർ മക്കളാണ്. പരേതനായ ടി. കെ. സുകുമാരൻ, സരള എന്നിവരാണ് മാതാപിതാക്കൾ. സുഗത, സാബു, മനോജ് എന്നിവർ സഹോദരങ്ങളും.
സംഗീതിക യുകെ, പ്രവാസി എസ്എൻഡിപി യോഗത്തിന്റെ ചെമ്പഴന്തി കുടുബയോഗം, എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. പൊതുദർശനവും സംസ്കാരവും പിന്നീട്. സതീശന്റെ വേർപാട് പ്രവാസി എസ്എൻഡിപി യോഗം യുകെ ഘടകത്തിന് തീരാനഷ്ടമാണെന്ന് ജനറൽ സെക്രട്ടറി സുധാകരൻ പാലാ അറിയിച്ചു.