യുകെ സിറോ മലങ്കര കത്തോലിക്കാസഭയുടെ വാൽസിങ്ങാം തീർഥാടനവും പുനരൈക്യ വാർഷികാഘോഷവും 28ന്
യുകെയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വാൽസിങ്ങാം മരിയൻ തീർഥാടനവും പുനരൈക്യത്തിന്റെ 94–ാം വാർഷികാഘോഷവും സെപ്റ്റംബർ 28 ന്.

ലണ്ടൻ ∙ യുകെയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വാൽസിങ്ങാം മരിയൻ തീർഥാടനവും പുനരൈക്യത്തിന്റെ 94–ാം വാർഷികാഘോഷവും സെപ്റ്റംബർ 28 ന്. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ സൂന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിഭദ്രാസനത്തിന്റെ ആർച്ച്ബിഷപ്പുമായ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും.
വാൽസിങ്ങാം അനുൺഷ്യേഷൻ പള്ളിയങ്കണത്തിൽ (NR22 6EG) രാവിലെ 10:30ന് പ്രാരംഭ പ്രാർഥനയോടെയാണ് തീർഥാടനത്തിന് തുടക്കം കുറിക്കുക. തുടർന്ന് ബസലിക്കയിലേക്ക് ജപമാല പ്രദക്ഷിണം. 12:30ന് ഉച്ചഭക്ഷണം. രണ്ടുമണിക്ക് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് തീർഥാടനം സമാപിക്കും. തീർഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും സഭാമക്കളെയും മലങ്കര കത്തോലിക്കാ സഭ യുകെ സ്പെഷൽ പാസ്റ്ററും കോ-ഓർഡിനേറ്ററുമായ ഫാ. കുര്യാക്കോസ് തടത്തിൽ സ്വാഗതം ചെയ്തു. തീർഥാടനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി ജേക്കബ് അറിയിച്ചു.