അയർലൻഡിലെ കാവനിൽ യാക്കോബായ സഭയ്ക്ക് പുതിയ കോൺഗ്രിഗേഷൻ
അയർലൻഡിലെ കാവനിൽ യാക്കോബായ സഭയ്ക്ക് ആരാധനയക്ക് പുതുതായി സൗകര്യം ഒരുങ്ങി.
അയർലൻഡിലെ കാവനിൽ യാക്കോബായ സഭയ്ക്ക് ആരാധനയക്ക് പുതുതായി സൗകര്യം ഒരുങ്ങി.
അയർലൻഡിലെ കാവനിൽ യാക്കോബായ സഭയ്ക്ക് ആരാധനയക്ക് പുതുതായി സൗകര്യം ഒരുങ്ങി.
കാവൻ ∙ അയർലൻഡിലെ കാവനിൽ യാക്കോബായ സഭയ്ക്ക് ആരാധനയക്ക് പുതുതായി സൗകര്യം ഒരുങ്ങി. ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ അലക്സന്ത്രയോസിന്‍റെ മുഖ്യ കർമികത്വത്തിൽ മുഖ്യ കർമികത്വത്തിൽ ഈ മാസം 21 ന് കിൽമോർ പാസ്ട്രൽ സെന്‍റർ ചാപ്പലിൽ പ്രഥമ കുർബാന അർപ്പണം നടത്തി.
പുതിയ കോൺഗ്രിഗേഷൻ സ്നാപക യോഹന്നാന്‍റെ (St. John the Baptist) നാമത്തിൽ ആയിരിക്കും അറിയപ്പെടുക എന്ന് പ്രഖ്യാപിച്ചു. വികാരി ഫാ. ബിജോയ് കരുകുഴിയിൽ സന്നിഹിതനായിരുന്നു. കിൽമോർ രൂപതക്ക് വേണ്ടി ഫാ. ബിജോ ഞാളൂർ ചാക്കോ (സിറോ മലബാർ) ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. തുടർന്നുള്ള വിശുദ്ധ കുർബാന സമയക്രമീകരണത്തിന്‍റെ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
ഫാ. ബിജോയ് കാരുകുഴിയിൽ (0894249066)
എൽദോ ജേക്കബ് (0899655721)
ജെയ്‌മോൻ കെ ജോർജ് (0872382877)