പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത്  ഒക്ടോബർ 25, 26 തീയതികളിൽ ഉഴവൂർ സംഗമം നടക്കും. 2013-ലാണ് ഇതിന് മുമ്പ് ഉഴവൂർ സംഗമം ലണ്ടനിൽ വച്ച് വളരെ വിപുലമായി നടത്തിയത്.

സംഗമത്തിലേക്ക്  യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂർക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു. 

ADVERTISEMENT

എല്ലാവരും ഒരുമിച്ച് ഒത്തുചേരുവാനും കലാ കായിക മാമാങ്കങ്ങളിൽ ഏർപ്പെടുവാനുമുള്ള ഈ സുവർണാവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ടീംമംഗങ്ങൾ അറിയിച്ചു.

ഗൂഗിൾ ഫോം വഴിയുള്ള റജിസ്ട്രേഷൻ  പുരോഗമിക്കുന്നതായും പുതിയതായി തുടങ്ങിയ പാമ്സ് ഹോട്ടൽ എന്ന ഫോർസ്റ്റാർ സൗകര്യങ്ങളോടുകൂടിയ ഹോട്ടലിൽ താമസവും സമ്മേളനവും ഒരുക്കിയതായും സംഘാടകർ അറിയിച്ചു.

ADVERTISEMENT

വെള്ളിയാഴ്ച വൈകുന്നേരം ചെക്കിൻ ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാൻ പാകത്തിനുള്ള വിപുലമായ ഓൾ ഇൻക്ലൂസീവ് പാക്കേജ് സൗകര്യങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരികുന്നത്.  ആവശ്യമുള്ളവർക്ക് മുൻഗണനാ ക്രമത്തിൽ ആണ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നത്. 

English Summary:

15th Uzhavoor Sangamam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT