മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ 21 ശനിയാഴ്ച ബറി ഉക്രൈൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തപ്പെട്ടു.

മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ 21 ശനിയാഴ്ച ബറി യുക്രെയ്ൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തപ്പെട്ടു. കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഏകദേശം നൂറ്റിഅമ്പതോളം ആളുകൾ ഓണാഘോഷത്തിൽ പങ്കുചേർന്നു. മാവേലിയെ ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടെ കുട്ടികളും മുതിർന്നവരും സ്വീകരിച്ചു.
ഓണപൂക്കളം, തിരുവാതിര, കലാപരിപാടികൾ, ഓണകളികൾ, വടംവലി എന്നിവ കണ്ട് ആസ്വദിക്കാനായി തദ്ദേശിയരായ ബ്രിട്ടിഷുകാരും ഉണ്ടായിരുന്നു. തുടർന്ന് ഓണ സദ്യയും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് ബെൻസി അർജുനൻ, സെക്രട്ടറി അലൻ കുര്യൻ, വൈസ് പ്രസിഡന്റ് ജോബിൻ തട്ടാൻകുന്നേൽ, ട്രഷറർ സുബിത് കുറിയക്കോസ് എന്നിവരെയും അതോടൊപ്പം 12 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ബറി അസോസിയേഷനിൽ ഉള്ള മലയാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാവിലേ 10 മണി മുതൽ ആരംഭിച്ച ഓണാഘോഷം വൈകിട്ട് ഡിജെക്ക് ശേഷം 6 മണിയോടുകൂടെ സമാപിച്ചു.