'മലയാളീസ് ഇന്‍ ട്രിയര്‍' ഓണാഘോഷം സെപ്റ്റംബര്‍ 28ന്
Mail This Article
ട്രിയര്‍ ∙ ജര്‍മനിയിലെ ട്രിയറിലെ മലയാളി കൂട്ടായ്മയായ 'മലയാളീസ് ഇന്‍ ട്രിയര്‍' ന്റെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് (ശനിയാഴ്ച) രാവിലെ 10ന് ആരംഭിക്കും. ലോക കേരളസഭാ അംഗവും യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ (Pravasionline.com) ആഘോഷത്തില്‍ മുഖ്യാഥിതിയായി പങ്കെടുക്കും.
ട്രിയറിലെ സെന്റ് അഗ്രിഷ്യസ് ദേവാലയ ഹാളിലാണ് (Sankt Agritiuskirche, Agritiusstr. 1, 54295, Trier.) ആഘോഷപരിപാടികള്‍ നടക്കുന്നത്. ഓണക്കളികള്‍, വടംവലി, ഓണസദ്യ, കലാപരിപാടികള്‍, ഓണം ബംപര്‍, ഡിജെ മ്യൂസിക് തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. ആഘോഷത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായിസംഘാടക സമിതി അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഗ്രിഷ്യസ് (Agritius Kirche, Agritiusstrasse 1, 54295 Trier) പള്ളിയുടെ വലത് ഭാഗത്തുള്ള പാര്‍ക്കിങ് ഏരിയായും കൂടാതെ ഇടതുവശത്തുള്ള (ഹാളിന് പുറകില്‍) പാര്‍ക്കിങ് ഏരിയായും ഉപയോഗപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.