ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോള്‍∙ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മട്ടാഞ്ചേരി കിച്ചന്‍ ഒരുക്കിയ ഓണ സദ്യയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. പിന്നീട് വാശിയേറിയ വടംവലി മത്സരം നടന്നു. ‘അഞ്ഞൂറാനും മക്കളും’ വാശിയേറിയ വടംവലി മത്സരത്തില്‍ വിജയിച്ചു. ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ് കുട്ടികളും അയല്‍ക്കൂട്ടങ്ങളുടേയും ബ്രിസ്‌കയുടെ മറ്റ് അംഗങ്ങളുടേയും കലാപരിപാടികളാണ് പിന്നീട് അരങ്ങേറിയത്. ലിറില്‍ ചെറിയാന്‍ കൊറിയോഗ്രാഫി ചെയ്ത നൃത്തവും പരിപാടിയിൽ സവിശേഷ ശ്രദ്ധ നേടി. 

പ്രസിഡന്‍റ് സാജന്‍ സെബാസ്റ്റ്യന്‍,സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍,  മുൻ തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ്  മറ്റ് ഭാരവാഹികൾ എന്നിവർ ചേര്‍ന്ന്  നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവാതിര കളി, മാവേലിയെ വരവേൽക്കുക, കുട്ടികളുടെ കലാപരിപാടികൾ സ്നേഹ അയല്‍ക്കൂട്ടം ഒരുക്കിയ ഓപ്പണിങ്ങ് ഡാന്‍സ്, അറഫത്ത് ടീമിന്റെ സ്റ്റേജ് ഷോ എന്നിവയുണ്ടായിരുന്നു. പാരഡി ഗാനങ്ങളുമായെത്തി ശ്രദ്ധേയനായ സുധീർ പറവൂരും വേദിയിൽ പ്രകടനം നടത്തി. 

ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി.

ADVERTISEMENT

ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ജെറിമോക് ജോർജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്രിസ്‌ക ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി റജിസ്റ്റര്‍ ചെയ്തു. ബ്രിസ്‌ക കള്‍ച്ചറല്‍ സെക്രട്ടറി മിനി സ്‌കറിയ എല്ലാവർക്കും നന്ദി പറഞ്ഞു.

പ്രസിഡന്‍റ് സാജന്‍ സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യന്‍, മറ്റ് ഭാരവാഹികളായ മിനി സ്‌കറിയാ, ടോം ലൂക്കോസ്, ഡെന്നിസ് ഡാനിയേല്‍, ഷാജി സ്‌കറിയാ, ബിജിന്‍ സ്വാമി, മോന്‍സി മാത്യു, ജെയിംസ് തോമസ്, ജിജോ പാലാട്ടി, ജോഷി ജോര്‍ജ്, ലൈജു, സജി മാത്യു, സബിന്‍ എമ്മാനുവല്‍, ജാക്സന്‍ ജോസഫ്, നൈസന്‍റ് ജേക്കബ്, ബിജു രാമന്‍ എന്നിവര്‍ കണ്‍വീനര്‍മാരായ സബ് കമ്മറ്റികളാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.   യുകെയിലെ പ്രമുഖ മോർഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോർഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.

English Summary:

Bristol Keralites Association conducted onam celebration