എയിൽസ്ബറി മലയാളി സമാജത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എയിൽസ്ബറി മലയാളി സമാജത്തിന്റെ (AMS) ഓണാഘോഷവും 2024-26 കാലയളവിലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എയിൽസ്ബറി ഗ്രേഞ്ച് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.

എയിൽസ്ബറി∙ എയിൽസ്ബറി മലയാളി സമാജത്തിന്റെ (AMS) ഓണാഘോഷവും 2024-26 കാലയളവിലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എയിൽസ്ബറി ഗ്രേഞ്ച് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളായി പ്രസിഡന്‍റ് രാജേഷ് രാജ്, സെക്രട്ടറി പോൾ മാത്യു, ട്രഷറർ എൽദോസ് മത്തായി എന്നിവരും വൈസ് പ്രസിഡന്‍റ് ജ്യോതി വിജോയ്, ജോയിന്‍റ് സെക്രട്ടറി അനിരാജ്, പബ്ലിക് റിലേഷൻസ് ഓഫിസർ ഡോണി ഫിലിപ്പ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം സ്പോർട്സ് കോർഡിനേറ്റർമാരായി അജ്മൽ സാദിഖ്, ചാൻസ് ചാക്കപ്പൻ എന്നിവരും ആർട്സ് കോർഡിനേറ്റർമാരായി സുധീഷ് ശ്രീവിലാസ്, ദിവ്യ ബിബിൻ, നൗഫിയ ലത്തീഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയും സമാജാംഗങ്ങളും ചേർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.