ജർമനിയിൽ പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ബര്‍ലിന്‍∙ ജർമനിയിൽ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞ് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെപ്റ്റംബറിൽ പണപ്പെരുപ്പം 1.6% ആണ് രേഖപ്പെടുത്തിയത്. ഊർജ്ജ വില 7% കുറഞ്ഞത് ഇതിന് പ്രധാന കാരണമായി. എന്നാൽ സേവനങ്ങളുടെ വില 3.8% വർധിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വില 1.6%

ബര്‍ലിന്‍∙ ജർമനിയിൽ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞ് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെപ്റ്റംബറിൽ പണപ്പെരുപ്പം 1.6% ആണ് രേഖപ്പെടുത്തിയത്. ഊർജ്ജ വില 7% കുറഞ്ഞത് ഇതിന് പ്രധാന കാരണമായി. എന്നാൽ സേവനങ്ങളുടെ വില 3.8% വർധിച്ചത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വില 1.6% വർധിച്ചുവെങ്കിലും മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 2% ൽ താഴെയായി. ജർമൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ കണക്കുകൾ പ്രകാരം പണപ്പെരുപ്പം സാവധാനത്തിൽ കുറയുന്ന പ്രവണതയിലാണ്. 2021 ഫെബ്രുവരിക്ക് ശേഷം ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ജർമനിയിലെ പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങളുടെ ഒരു കൂട്ടം ശരത്കാല റിപ്പോർട്ടിൽ ഉപഭോക്തൃ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 2.2% വർധിക്കുമെന്ന് പ്രവചിക്കുന്നു. അടുത്ത വർഷം, വാർഷിക പണപ്പെരുപ്പം 2.0% ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.