യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും ‘ആറന്മുള സദ്യയും’ സംഘടിപ്പിച്ചു.
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും ‘ആറന്മുള സദ്യയും’ സംഘടിപ്പിച്ചു.
യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും ‘ആറന്മുള സദ്യയും’ സംഘടിപ്പിച്ചു.
ന്യൂയോർക്ക് ∙ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും ‘ആറന്മുള സദ്യയും’ സംഘടിപ്പിച്ചു. ചെണ്ടമേളം, മാവേലിയുടെ എഴുന്നെള്ളത്ത്, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.
യോങ്കേഴ്സ് പ്രസിഡന്‍റ് പ്രദീപ് നായർ , യോങ്കേഴ്സ് മേയർ മൈക് സ്പാനോ, ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ, ജോൺ ഐസക്, ഫോമാ ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലു പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, മുൻ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, അഡ്വൈസറി ബോർഡ് ചെയർ ഷിനു ജോസഫ്, തോമസ് കോശി ഫോമാ ക്യാപിറ്റൽ റീജനിൽ നിന്ന് ഡോ. മധു നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
ആറന്മുള സദ്യയായിരുന്നു മുഖ്യ ശ്രദ്ധാ കേന്ദ്രം. ഷീജാ നിശാന്ത് കലാസന്ധ്യക്ക് നേതൃത്വം നൽകി. ബിന്ദ്യ ശബരിയുടെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറി. മയൂര സ്കൂൾ ഓഫ് ആർട്സ്, നാട്യമുദ്ര സ്കൂൾ ഓഫ് ആർട്സ്, സാത്വിക ഡാൻസ് അക്കാദമി എന്നിവിടങ്ങളിലെ വിദ്യാർഥികൾ നൃത്തനൃത്ത്യങ്ങൾക്ക് അവതരിപ്പിച്ചു. ഭുവന ആനന്ദ് (ഷിക്കാഗോ), കാർത്തിക് കൃഷ്ണ (ബോസ്റ്റൺ) എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും അരേങ്ങറി