പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ.

പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ. ദ്വീപിലെ ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത മിലിട്ടറി ബേസായ ഡീഗോ ഗാർസ്യയുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ടാണ് കൈമാറ്റ ഉടമ്പടി. ഉടമ്പടിയുടെ വിശദാംശങ്ങൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും.  പുതിയ ഉടമ്പടിയോടെ ഇന്ത്യൻ സമുദ്രത്തിലെ അറുപതിലേറെ വരുന്ന ഷാഗോസ് ദ്വീപുകൾ ബ്രിട്ടന്റെ പരമാധികാരത്തിൽനിന്നും മൊറീഷ്യസിന്റെ ഭാഗമായി മാറും. ബ്രിട്ടന്റെയും മൊറീഷ്യസിന്റെയും പ്രധാനമന്ത്രിമാർ ഇന്നലെ  സംയുക്തമായാണ് തീരുമാനം  പ്രഖ്യാപിച്ചത്. 

ദ്വീപുകളുടെ പരമാധികാരം വിട്ടുനൽകുമ്പോഴും ഇന്ത്യയ്ക്കും ചൈനയ്ക്കും അടുത്തുള്ള മിലിട്ടറി ബേസ് കാത്തുസൂക്ഷിക്കാൻ ബ്രിട്ടൻ പ്രത്യേകം ശ്രദ്ധിച്ചു. ബ്രിട്ടിഷ് നാവികസേനയുടെ നിരവധി യുദ്ധക്കപ്പലുകളും ബോംബർ എയർക്രാഫ്റ്റുകളും ഡീഗോ ഗാർസ്യയിലുണ്ട്. ഇവയെല്ലാം അവിടെത്തന്നെ നിലനിർത്തും വിധമാണ് ഇടമ്പടി.  99 വർഷത്തേക്ക് നിലവിലെ സ്ഥിതി തുടരുന്ന വിധമാണ് ഉടമ്പടി വിഭാവനം ചെയ്തിട്ടുള്ളത്. 

ADVERTISEMENT

മൊറീഷ്യസിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ഉന്നമനത്തിനും ഉതകുന്ന  സാമ്പത്തിക പാക്കേജും ഉടമ്പടിയുടെ ഭാഗമായുണ്ട്. വലിയൊരു തുക വാർഷിക പേയ്മെന്റ് ഉൾപ്പെടെയാണിത്.  

1968ൽ മൊറീഷ്യസിന് ബ്രട്ടനിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചനാൾ മുതൽ ഷാഗോസ് ദ്വീപുകൾകൂടി മൊറീഷ്യസിന് വിട്ടുനൽകണമെന്ന ആവശ്യം നിലിൽക്കുന്നതാണ്. 2019ൽ ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസ് ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന് അവകാശപ്പെട്ടതാണെന്ന് വിധിച്ചിരുന്നു. 2021ൽ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയും ഇത് ശരിവച്ചു. ഇതോടെയാണ് തുടർചർച്ചകളിലൂടെ ദ്വീപിന്റെ കൈമാറ്റത്തിന് ബ്രിട്ടൻ തയാറായത്. 

English Summary:

UK cedes Chagos Island sovereignty to Mauritius, retains Diego Garcia airbase.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT