നൂറുവർഷത്തിനുശേഷം മഞ്ഞിൽ നിന്ന് മണ്ണിലേക്ക്; 2700 മീറ്റർ ഉയരമുള്ള മഞ്ഞുമലയിൽ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒരുനൂറ്റാണ്ടിനുമുൻപ് മരണമടഞ്ഞ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മൃതശരീരങ്ങൾ കണ്ടെത്തിയതായിരുന്നു അടുത്തിടെ ഇറ്റലിയിലെ പ്രധാന വാർത്ത.

റോം ∙ അൻപത്തിയാറു വർഷങ്ങൾക്കുമുൻപ് കാണാതായ മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതശരീരം കണ്ടെത്തിയത് കേരളത്തിൽ വാർത്തയാകുമ്പോൾ, ഒരുനൂറ്റാണ്ടിനുമുൻപ് മരണമടഞ്ഞ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മൃതശരീരങ്ങൾ കണ്ടെത്തിയതായിരുന്നു അടുത്തിടെ ഇറ്റലിയിലെ പ്രധാന വാർത്ത.
ഇറ്റലിയിലെ ആൽപ്സ് പർവതനിരകളിലെ ഹിമാനിക്കുകീഴെ നൂറുവർഷത്തിലധികമായി മഞ്ഞുമൂടിക്കിടന്ന രണ്ട് സൈനികരുടെ ശരീരാവശിഷ്ടങ്ങൾ, വേനൽക്കാലത്തെ ചൂടിൽ മഞ്ഞുരുകിയപ്പോഴാണ് കണ്ടെത്തിയത്. 'ട്രെന്റിനോ ആൾതൊ അഡിഗെ'യിലെ ഏറ്റവും ഉയരമുള്ള പർവതമായ 'മർമൊലഡ'യിൽ പാർവതാരോഹകരാണ് ആഴ്ചകൾക്കുമുൻപ് ചരിത്രപ്രധാനമായ ഈ കണ്ടെത്തൽ നടത്തിയത്.
2700 മീറ്റർ ഉയരത്തിൽ കാണപ്പെട്ട ശരീരാവശിഷ്ടങ്ങളിലെ തിരിച്ചറിയൽ ടാഗുകളാണ് ഇവർ പട്ടാളക്കാരണ് എന്ന് മനസിലാക്കാൻ സഹായകമായത്. തുടർന്നുനടന്ന പരിശോധനകളിൽ, 1915 നും 1918 നും ഇടയിൽ ഇറ്റാലിയൻ മുന്നണിയിലെ കോമോ ബ്രിഗേഡിന്റെ ഭാഗമായിരുന്ന കാലാൾപ്പടയിൽപ്പെട്ട സൈനികരുടെ ശരീരഭാഗങ്ങളാണ് ഇവയെന്ന് തിരിച്ചറിഞ്ഞു.
‘വൈറ്റ് വാർ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ സൈനികനീക്കത്തിൽ ഓസ്ട്രോ - ഹംഗേറിയൻ സൈനികർക്കെതിരെ പോരാടിയ സംഘത്തിലെ പട്ടാളക്കാരായിരുന്നു ഇവരെന്ന് ഇറ്റാലിയൻ പൊലീസായ കരബിനിയേരി അധികൃതർ വ്യക്തമാക്കി. കടുത്തവേനലിൽ അൽപ്സ് പാർവതനിരകളിലെ മഞ്ഞുരുകുമ്പോൾ വർഷങ്ങൾ പഴക്കമുള്ള മൃതാശരീരങ്ങൾ ഇവിടെനിന്ന് ഇതിനുമുൻപും കണ്ടെത്തിയിട്ടുണ്ട്.