കെ.ടി. ശങ്കരനും എം.എം. ലിങ്ക് വിൻസ്റ്റാറിനും ഗാന്ധി സ്മൃതി പുരസ്കാരം
കേരളത്തിലെ തദ്ദേശ സ്വയഭരണ മേഖലയിലെ വികസനത്തിന് മികച്ച സംഭാവനകൾ നൽകിയ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്റ് കെ.ടി. ശങ്കരനും വൈസ് പ്രസിഡന്‍റും അയർലൻഡിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം. ലിങ്ക് വിൻസ്റ്റാറിനും ഗാന്ധി സ്മൃതി പുരസ്കാരം ലഭിച്ചു.

ഡബ്ലിൻ ∙ കേരളത്തിലെ തദ്ദേശ സ്വയംഭരണ മേഖലയിലെ വികസനത്തിന് മികച്ച സംഭാവനകൾ നൽകിയ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്റ് കെ.ടി. ശങ്കരനും വൈസ് പ്രസിഡന്‍റും അയർലൻഡിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം. ലിങ്ക് വിൻസ്റ്റാറിനും ഗാന്ധി സ്മൃതി പുരസ്കാരം ലഭിച്ചു. 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരിച്ച ഇരുവരും 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് നേതൃത്വം നൽകി. എറണാകുളം ജില്ലയിൽ ശ്രദ്ധേയമായിട്ടുള്ള മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചുകൊടുത്തത് ഇവരുടെ ഭരണകാലഘട്ടത്തിലാണ്. ഞണ്ടുകാട് തുരുത്ത്, മാരിത്താഴം, തടവിത്തറ, തറയിൽ മല, വെട്ടത്ത് തറ, ഉദയംപേരൂർ തീരപ്രദേശങ്ങളിൽ എല്ലാം വൈദ്യുതി എത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്.