ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളി വാർഷിക പെരുന്നാൾ ഭക്തി സാന്ദ്രം
യുകെയിലെ കോതമംഗലം എന്നറിയപ്പെടുന്ന ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാളും ഇടവകയുടെ കാവൽ പിതാവായ മോർ ബസേലിയോസ് യൽദോ ബാവായുടെ 339 മത് ദുഖ്റോനോ പെരുന്നാളും വളരെ ഭക്തി സാന്ദ്രമായി കൊണ്ടാടി. അഞ്ചാം തീയതി ശനിയാഴ്ച്ച വൈകിട്ട് കൊടിയേറ്റോടു കൂടി പെരുന്നാൾ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാളും മോർ ബസേലിയോസ് യൽദോ ബാവായുടെ 339–ാം ദുഖ്റോനോ പെരുന്നാളും ഭക്തി സാന്ദ്രമായി കൊണ്ടാടി.
ഒക്ടോബർ 5ന് വൈകുന്നേരം കൊടിയേറ്റോടു കൂടി പെരുന്നാൾ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒക്ടോബർ 6ന് നടന്ന വി. മൂന്നിന്മേൽ കുർബ്ബാനക്കു യുകെ പാത്രിയാർക്കൽ വികാരി മോർ ഒസ്ത്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. എൽദോസ് കറുകപ്പള്ളിൽ, ഫാ. സിബിൻ ബേബി എന്നിവർ സഹകാർമികത്വം വഹിച്ചു.
പ്രദക്ഷിണം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവയോടു കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു. ഏകദേശം 400 പേരോളം പെരുന്നാളിൽ പങ്കെടുത്തു. ഇടവക വികാരി റവ.ഫാ. എൽദോസ് കറുകപള്ളിൽ, ട്രസ്റ്റി ബിജു പാപ്പാരിൽ, സെക്രട്ടറി മാത്യൂ പോത്താനിക്കൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.