സ്വീഡനിൽ ഓണം കളറാക്കി കൊമ്പൻസ്
ഗോഥെൻബർഗ് ∙ സ്വീഡനിൽ രണ്ടാമത്തെ വലിയ നഗരമായ ഗോഥെൻബർഗിൽ മലയാളി കൂട്ടായ്മാ ആയ കൊമ്പൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ഗോഥെൻബർഗ് ∙ സ്വീഡനിലെ ഗോഥെൻബർഗ് മലയാളി കൂട്ടായ്മയായ കൊമ്പൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. 150–ഓളം മലയാളികളുടെയും സ്വദേശികളുടെയും ഒത്തുചേരലിന്റെ ഭാഗമായി വിവിധ ഓണക്കളികളും കലാ സാംസകാരിക പരിപാടികളും അവതരിപ്പിച്ചു.
സ്വീഡനിലെ മരം കോച്ചുന്ന തണുപ്പിലും മാവേലിയും പുലികളിയും സദ്യവട്ടങ്ങളുമായി നാടിൻറെ നന്മ പങ്കുവച്ചപ്പോൾ മറക്കാനാകാത്ത അനുഭവമായെന്ന് പരിപാടിയിൽ പങ്കെടുത്ത സ്വീഡിഷ് വനിത സാൻട്ര പറയുന്നു.
200–ഓളം അംഗങ്ങളുള്ള കൊമ്പൻസ് മൂന്നാം തവണയാണ് സ്വീഡനിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്, ഈ വർഷത്തെ ഓണാഘോഷം വിജയത്തിലേക്കെത്തിച്ച പ്രോഗ്രാം കണ്‍വീനര്‍ ആബിദ്, ഇവെന്റ് കോര്‍ഡിനേറ്റര്‍മാരായ ജിതിൻ, ധന്യ, ഗോദന്‍, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രശംസിച്ചു.