ഒക്ടോബർ ഫെസ്റ്റിൽ കുടിച്ചു തീര്‍ത്തത് 7 ദശലക്ഷം ലീറ്റര്‍ ബിയര്‍
ബര്‍ലിന്‍ ∙ ഒക്ടോബര്‍ഫെസ്റ്റ് എന്നറിയപ്പെടുന്ന ബിയര്മേളയ്ക്ക് ജര്‍മനിയിലെ മ്യൂണിക്കിലെ വീസനില് കൊടിയിറങ്ങി. ഫെസ്ററിന്റെ കണക്കുകളുടെ ബാക്കി പത്രം പുറത്തുവരുമ്പോള്‍ ഏഴ് ദശലക്ഷം ലീറ്റര്‍ ജര്‍മന്‍ ബിയറാണ് വിറ്റത്.

ബര്‍ലിന്‍ ∙ ഒക്ടോബര്‍ഫെസ്റ്റ് എന്നറിയപ്പെടുന്ന ബിയര്മേളയ്ക്ക് ജര്‍മനിയിലെ മ്യൂണിക്കിലെ വീസനില് കൊടിയിറങ്ങി. ഫെസ്ററിന്റെ കണക്കുകളുടെ ബാക്കി പത്രം പുറത്തുവരുമ്പോള്‍ ഏഴ് ദശലക്ഷം ലീറ്റര്‍ ജര്‍മന്‍ ബിയറാണ് വിറ്റത്. 6.7 ദശലക്ഷം അതിഥികളാണ് ഇത്തവണ ഫെസ്ററില്‍ എത്തിയത്. 2023-നെ അപേക്ഷിച്ച് ഇക്കൊല്ലം 9 ശതമാനം കൂടുതലാണ് ആളുകള്‍ കുടിച്ചത്. ഭക്ഷണപാനീയങ്ങള്‍ക്കു പുറമെ വിനോദവും സംഘടിപ്പിച്ചിരുന്നു.
അഞ്ച് വിവാഹ മോതിരങ്ങളും 700 വാലറ്റുകളും നഷ്ടപ്പെട്ടു, എന്നാല്‍ മൊത്തത്തില്‍ മോശം പെരുമാറ്റം കുറഞ്ഞിരുന്നു. 2023 ലെ ഫെസ്ററിവലിനെ അപേക്ഷിച്ച് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ 25 ശതമാനം കുറവുണ്ടായതായി മ്യൂണിക്ക് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.