ഷെംഗൻ വീസ എളുപ്പം ലഭിക്കാൻ മാൾട്ടയിൽ പോകുന്നതെന്തിന്; പ്രചരണങ്ങളിലെ സത്യാവസ്ഥ!
ഷെംഗന്‍ വീസയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അടക്കം ഷെംഗന്‍ മേഖലയിലെ ഏതു രാജ്യത്തും പോകാം.
ഷെംഗന്‍ വീസയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അടക്കം ഷെംഗന്‍ മേഖലയിലെ ഏതു രാജ്യത്തും പോകാം.
ഷെംഗന്‍ വീസയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അടക്കം ഷെംഗന്‍ മേഖലയിലെ ഏതു രാജ്യത്തും പോകാം.
മാള്‍ട്ട ∙ ഷെംഗന്‍ വീസയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അടക്കം ഷെംഗന്‍ മേഖലയിലെ ഏതു രാജ്യത്തും പോകാം. ഒരുകാലത്ത് യൂറോപ്യന്‍ കുടിയേറ്റത്തിന് ഒരുപാട് മലയാളികള്‍ക്ക് നാട്ടിലെ ഏജന്റുമാര്‍ ശുപാര്‍ശ ചെയ്തിരുന്ന രാജ്യമാണ് മാള്‍ട്ട. മാള്‍ട്ടയില്‍ നിന്ന് വീസ ലഭിക്കാൻ എളുപ്പമാണെന്ന പ്രചരണമായിരുന്നു ഇതിന് കാരണം. അതേസമയം കണക്കുകൾ പറയുന്നത് ഈ ധാരണ തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ്.
27 ഷെംഗൻ രാജ്യങ്ങളില്‍, വീസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന്റെ തോത് ഏറ്റവും കൂടുതലുള്ള രാജ്യമാണ് മാള്‍ട്ട. കണക്കനുസരിച്ച് 37.6 ശതമാനം വീസ അപേക്ഷകളാണ് നിരസിക്കപ്പെടുന്നത്. വീസ നിരസിക്കുന്ന കണക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എസ്റ്റോണിയയും ബെല്‍ജിയവുമാണുള്ളത്.
ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് ഏറ്റവും കൂടുതൽ നിരസിക്കപെടുന്നത്. അപേക്ഷ നിരസിക്കാന്‍ സാധ്യതയുള്ള ഷെംഗന്‍ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് സ്വീഡനും അഞ്ചാം സ്ഥാനത്ത് ഡെന്‍മാര്‍ക്കുമാണ്.