ജര്‍മനിയില്‍ എഴുത്തിനിരുത്ത് മഹോത്സവം ഒക്ടോബര്‍ 13ന്
കഴിഞ്ഞ 41 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇതാദ്യമായി മലയാളത്തില്‍ വിദ്യാരംഭം നടത്തുന്നു.

കൊളോണ്‍ ∙ കഴിഞ്ഞ 41 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇതാദ്യമായി മലയാളത്തില്‍ വിദ്യാരംഭം നടത്തുന്നു. വിജയദശമി ദിനമായ ഒക്ടോബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ 5:30 വരെ ബ്രൂള്‍ സെന്റ് സ്റെറഫാന്‍ ചര്‍ച്ച് ഹെല്‍ഗ മെയര്‍ സാലിലാണ് എഴുത്തിനിരുത്ത് മഹോത്സവം നടക്കുന്നത്.
ജര്‍മനിയിലെ ആദ്യകാല മലയാളി ഡോ. പ്രൊഫ അന്നക്കുട്ടി വലിയമംഗലം ഫൈന്‍ഡൈസ് ആണ് വിദ്യാരംഭത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. എഴുത്തിനിരുത്ത് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 12നകം റജിസ്റ്റർ ചെയ്യണമെന്ന് സമാജം കമ്മിറ്റി അഭ്യര്‍ഥിച്ചു. വിദ്യാരംഭം പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി, മൂന്നാം തലമുറയെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസ് പുതുശ്ശേരി അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക് ജോസ് പുതുശ്ശേരി (പ്രസിഡന്റ് +49 176 56434579), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി 01774600227) എന്നിവരുമായി ബന്ധപ്പെടുക. ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത്(വൈസ് പ്രസിഡറ്റ്), ബിന്റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ മറ്റു ഭാരവാഹികള്‍.