ആദം ജോസഫിന്റെ സംസ്കാരം ഒക്ടോബര്‍ 15ന്
ജര്‍മനിയിലെ ബര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ (30) മൃതദേഹം ഒക്ടോബര്‍ 12ന് വൈകിട്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ബര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ (30) മൃതദേഹം ഒക്ടോബര്‍ 12ന് വൈകിട്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് മറ്റം നോര്‍ത്ത് തട്ടാരമ്പലം പൊന്നോലവീട്ടിലെ സംസ്കാര ശുശ്രൂഷയ്ക്കുശേഷം മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
ആദം ജോസഫിന്റെ മൃതദേഹം ജര്‍മന്‍ ക്രിമിനല്‍ പൊലീസിന്റെ ഫോറന്‍സിക് പരിശോധനയ്ക്കും, പൊലീസ് ക്ലിയറന്‍സിനും ശേഷം ജര്‍മനിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിരുന്നു. ബര്‍ലിനിലെ ഇന്ത്യൻ എംബസിയുടെ പൂര്‍ണ്ണ ചെലവിലാണ് മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്.
ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റേറഴ്സ് വിദ്യാർഥിയായിരുന്ന ആദം കഴിഞ്ഞ വര്‍ഷമാണ് ജര്‍മനിയിലെത്തിയത്. സെപ്റ്റംബര്‍ 30 ന് കാണാതായ ആദമിനെ ബര്‍ലിനിലെ ഒരു ആഫ്രിക്കന്‍ വംശജന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദമിന്റെ മാതാവ് ലില്ലി ഡാനിയേല്‍ ബഹറൈനില്‍ ഫാര്‍മസിസ്റ്റാണ്. പിതാവ് ജോസഫ് നേരത്തെ മരിച്ചിരുന്നു.