3 തവണ കൊല്ലാൻ ശ്രമിച്ച ഭാര്യയുമായി വീണ്ടും ഒന്നിക്കാൻ മോഹിച്ച് ഭർത്താവ്
കെന്‍റ്∙ കാൻസർ രോഗിയായ റേ വെതറാളിന് ഭാര്യയുമായി വീണ്ടും ഒന്നിക്കാൻ മോഹം. അതിൽ എന്താണിത്ര പുതുമയെന്ന് ചിന്തിക്കുന്നതിന് മുൻപ് മൂന്ന് തവണയാണ് റേ വെതറാളിനെ ഭാര്യ ഹെയ്‌ലി( 38 ) രഹസ്യ കാമുകനുമായി ചേർന്ന് കൊല്ലാൻ ശ്രമിച്ചത്. കാമുകൻ ഗ്ലെൻ പൊള്ളാർഡ് റേയുടെ 20 വർഷമായിട്ടുള്ള ഉറ്റസുഹൃത്തായിരുന്നു. മുഖത്ത്

കെന്‍റ്∙ കാൻസർ രോഗിയായ റേ വെതറാളിന് ഭാര്യയുമായി വീണ്ടും ഒന്നിക്കാൻ മോഹം. അതിൽ എന്താണിത്ര പുതുമയെന്ന് ചിന്തിക്കുന്നതിന് മുൻപ് മൂന്ന് തവണയാണ് റേ വെതറാളിനെ ഭാര്യ ഹെയ്‌ലി( 38 ) രഹസ്യ കാമുകനുമായി ചേർന്ന് കൊല്ലാൻ ശ്രമിച്ചതെന്ന് അറിയണം. കാമുകൻ ഗ്ലെൻ പൊള്ളാർഡ്, റേയുടെ 20 വർഷമായിട്ടുള്ള ഉറ്റസുഹൃത്തായിരുന്നു.
മുഖത്ത് വെടിവച്ചും നീന്തൽക്കുളത്തിലെ ഹീറ്റർ പൊട്ടിത്തെറിച്ചും ഉറക്കഗുളികകൾ അമിതമായി നൽകിയുമായാണ് കൊലപാതക ശ്രമങ്ങൾ നടത്തിയത്. എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ഹെയ്‌ലിയും ഗ്ലെൻ പൊള്ളാർഡും ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ടിരിക്കുകയാണ്.
ബ്രെയിൻ കാൻസറിനോട് പോരാടുന്ന റേയുടെ ശരീരത്തിൽ വെടിയുണ്ടയുടെ പാടുകൾ ഇപ്പോഴുമുണ്ട്. അഞ്ച് വർഷത്തിലേറെയായി ഹെയ്‌ലി ജയിലിൽ കഴിയുകയാണ്. ഏഴ് കുട്ടികളുടെ പിതാവായ റേ സറേയിലെ ആഷ്‌ഫോർഡിലുള്ള എച്ച്എംപി ബ്രോൺസ്ഫീൽഡിൽ എല്ലാ മാസവും ഭാര്യയെ കാണുന്നതിന് പോകുന്നുണ്ട്. ഭാര്യ പുറത്തുപോകുമ്പോൾ ഒരു 'വലിയ പാർട്ടി' നടത്താനാണ് റേ ആഗ്രഹിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താൻ ഹെയ്ലിയോട് ക്ഷമിച്ചുവെന്നും തനിക്കുള്ളത് പോലെ തന്നെ ഈ വീടും ഹെയ്ലിയുടെ കൂടെയാണെന്നും റേ പറഞ്ഞു. ഹെയ്‌ലിയെ പറഞ്ഞ് പറ്റിക്കാൻ എളുപ്പമാണ്. എളുപ്പത്തിൽ വഴിതെറ്റിക്കപ്പെട്ടത് കൊണ്ടാണ് മണ്ടത്തരം കാട്ടിയത്. അതിന് ഹെയ്‌ലി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ഇനി ഒരിക്കലും ഗ്ലെൻ പൊള്ളാർഡിനെ കാണുന്നതിന് താത്പര്യമില്ല. ഹെയ്‌ലിയെ മോചിപ്പിക്കുന്നതോടെ നടത്തുന്ന പാർട്ടിയിൽ ഗ്ലെൻ പൊള്ളാർഡിനെ ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.