റോമിൽ നവാഗതർക്ക് സ്വാഗതവും വചനവർഷ സമാരംഭവും
റോം ∙ റോമിൽ പുതിയ അദ്ധ്യയന വർഷത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ഒരുക്കമായി പ്രഖ്യാപിച്ച വചനവർഷത്തിനും തുടക്കമായി.
റോം ∙ റോമിൽ പുതിയ അദ്ധ്യയന വർഷത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ഒരുക്കമായി പ്രഖ്യാപിച്ച വചനവർഷത്തിനും തുടക്കമായി.
റോം ∙ റോമിൽ പുതിയ അദ്ധ്യയന വർഷത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ഒരുക്കമായി പ്രഖ്യാപിച്ച വചനവർഷത്തിനും തുടക്കമായി.
റോം ∙ റോമിൽ പുതിയ അദ്ധ്യയന വർഷത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ഒരുക്കമായി പ്രഖ്യാപിച്ച വചനവർഷത്തിനും തുടക്കമായി. റോമിലെ സെൽവ കാൻദിദ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയ്ക്കും തിരുവചന പ്രതിഷ്ഠയ്ക്കും സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുകയും ഉദ്ഘാടനസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ഈ വർഷം പഠനത്തിനായി റോമിൽ എത്തിച്ചേർത്തിരിക്കുന്ന വൈദീകർ, സിസ്റ്റേഴ്സ്, ബ്രദേഴ്സ് എന്നിവരെ ഇറ്റാലിയൻ ഭാഷയിലെ വിശുദ്ധ ബൈബിൾ നൽകി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. റോമിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിലും, സഭയിൽ വിവിധ ശുശ്രൂഷയിലുമായിരിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വൈദീകരുടെയും സന്യസ്തരുടെയും വൈദീക വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ 'റോമാ മലങ്കരയുടെ' നേതൃത്വത്തിലാണ് കാര്യപരിപാടികൾ ക്രമീകരിക്കപ്പെട്ടത്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയും പുരോഗതിയും ധന്യൻ മാർ ഇവാനിയോസ് തിരുമേനിയിലൂടെ ദൈവം നൽകിയ പൈതൃകസമ്പത്തായ പരിശുദ്ധാത്മ കൃപയാണെന്നും, തായ്ത്തണ്ടായ ക്രിസ്തുവിനോടും ക്രിസ്തുവചനത്തോടും ചേർന്നു നിന്ന് കൃപയിൽ വളരാനും സഭയെ വളർത്താനും റോമിലെ ഗവേഷണവും പഠനവും കാരണമാകണമെന്ന് അഭിവന്ദ്യ കാതോലിക്കാ ബാവാ ഉദ്ഘാടനസന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
റോമിൽ നിലവിലുള്ള 46 അംഗങ്ങളിൽ 30 വൈദീകരും 13 സിസ്റ്റേഴ്സും 3 വൈദീകവിദ്യാർഥികളുമാണുള്ളത്. മോൺസിഞ്ഞോൾ കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ, ഫാദർ ബെനഡിക്ട് പെരുമുറ്റത്ത്, സിസ്റ്റർ ശാന്തിത എസ് ഐ സി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് ഫാ. ഡൊമിനിക് മൂഴിക്കര ഒഐ സി, ട്രഷറർ ഫാ. ഏലിയാസ് പന്തപ്പിള്ളിൽ, സെക്രട്ടറി സിസ്റ്റർ ജാസ്മിൻ എസ് ഐ സി തുടങ്ങിയവർ നേതൃത്വം നൽകി.