ബര്‍ണബാസ് തിരുമേനി ജർമനിയിലെ ഇടവക സന്ദര്‍ശിക്കും
ബര്‍ലിന്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപനായ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണ്ണബാസ് മെത്രാപ്പൊലീത്താ ഒക്ടോബര്‍ 18 മുതല്‍ 20 വരെ ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നു. 18 ന് ഹാംബുര്‍ഗ് എയര്‍പോര്‍ട്ടില്‍ എത്തുന്ന

ബര്‍ലിന്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപനായ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണ്ണബാസ് മെത്രാപ്പൊലീത്താ ഒക്ടോബര്‍ 18 മുതല്‍ 20 വരെ ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നു. 18 ന് ഹാംബുര്‍ഗ് എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ ഇടവകാംഗങ്ങള്‍ സ്വീകരിക്കും. 19 ന് രാവിലെ 10 മണിക്ക് ഹാംബുര്‍ഗില്‍ വി.കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
20 ന് രാവിലെ 11 മണിക്ക് ന്യൂറന്‍ബര്‍ഗില്‍ നടക്കുന്ന കുർബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. സണ്ടേസ്കൂള്‍ മത്സര വിജയികള്‍ക്കും ഒവിബിഎസില്‍ പങ്കെടുത്തവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനിക്കും. നവംബര്‍ 2 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസിന്റെ പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ച ആഗോള കത്തോലിക്കാ സഭയുടെ സിനഡില്‍ പങ്കെടുക്കുവാനായി മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് നീരിക്ഷകനായി റോമില്‍ എത്തിയതാണ് അഭി. തിരുമേനി. മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചതിന് ശേഷം ആദ്യമായാണ് തിരുമേനി ജര്‍മ്മനി സന്ദര്‍ശിക്കുന്നത്. 20 ന് കത്തോലിക്കാ സഭയുടെ സിനഡില്‍ പങ്കെടുക്കുവാനായി തിരികെ ന്യൂറന്‍ബര്‍ഗില്‍ നിന്ന് റോമിലേക്ക് പോകും. ഈ മാസം 27 ന് സിനഡ് അവസാനിക്കും.