കൊളോണില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ക്ലാസുകള്‍ ആരംഭിച്ചു
കൊളോണ്‍ ∙ കൊളോണിലെ സിറോ മലബാര്‍ റീത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനുള്ള കുട്ടികളുടെ ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസുകൾക്ക് മുന്നോടിയായി കൊളോണ്‍ മ്യൂള്‍ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മ്മികത്വം

കൊളോണ്‍ ∙ കൊളോണിലെ സിറോ മലബാര്‍ റീത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനുള്ള കുട്ടികളുടെ ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസുകൾക്ക് മുന്നോടിയായി കൊളോണ്‍ മ്യൂള്‍ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മ്മികത്വം വഹിച്ചു.12 കുട്ടികളാണ് ഇത്തവണ ആദ്യകുര്‍ബാന സ്വീകരണ ക്ലാസില്‍ ചേര്‍ന്നത്. 2025 ഏപ്രില്‍ 26 നാണ് ആദ്യകുര്‍ബാന സ്വീകരണം നടത്തുന്നത്.
മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തെയും ഞായറാഴ്ചകളില്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലും, രണ്ട് നാല്, അഞ്ച് ഞായറാഴ്ചകളില്‍ മ്യൂള്‍ഹൈമിലെ ഹെര്‍സ് ജേസു ദേവാലയത്തിലുമാണ് സിറോ മലബാര്‍ റീത്തിലെ ദിവ്യബലികള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്. ദിവ്യബലി ഭക്തിനിര്‍ഭരമാക്കാന്‍ യൂത്ത്കൊയറിനെ കൂടാതെ കുട്ടികളെ ഉള്‍പ്പെടുത്തി കിന്‍ഡര്‍ കൊയറും കമ്യൂണിറ്റിയില്‍ സജീവമാണ്.
കൂടാതെ കുട്ടികളുടെ സൺഡേസ്കൂളിനും വിശ്വാസപരിശീലനത്തിനും തുടക്കമായി. സെന്റ് തെരേസിയാ ദേവാലയത്തില്‍ സിസ്റേറഴ്സിന്റെ നേതൃത്വത്തിലാണ് സൺഡേസ്കൂള്‍ക്ലാസുകള്‍ നടക്കുന്നത്. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ യുടെ നേതൃത്വത്തില്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ ഒരു കോഓര്‍ഡിനേഷന്‍ കമ്മറ്റിയും നിലവിലുണ്ട്.