കന്യകമറിയത്തിന്‍റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെയും സംയുക്ത തിരുനാൾ 18 മുതൽ
ലണ്ടൻ റീജനിലെ വാൽത്തംസ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്‍റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെയും തിരുനാൾ ഈ മാസം 18, 19, 20 തീയതികളിൽ ആഘോഷിക്കുന്നു.

ലണ്ടൻ ∙ ലണ്ടൻ റീജനിലെ വാൽത്തംസ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്‍റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെയും തിരുനാൾ ഈ മാസം 18, 19, 20 തീയതികളിൽ ആഘോഷിക്കുന്നു.
ഒക്ടോബർ 18 ന് വൈകിട്ട് 6:30 ന് ജപമാലയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 7 മണിക്ക് കൊടിയേറ്റ് റവ. ഫാ. ഷിന്‍റോ വർഗീസ് വാളിമലയിൽ നയിക്കുന്ന വിശുദ്ധ കുർബാനയുണ്ടാകും. ഒപ്പീസ്, നൊവേന, നേർച്ച എന്നിവയും ഈ ദിവസം നടക്കും.
ഒക്ടോബർ 19 ന് ഉച്ചക്ക് 12:30 ന് ജപമാലയും പ്രസുദേന്തി വാഴ്ചയും ഉണ്ടാകും. തുടർന്ന് റവ. ഫാ. ജോസഫ് മുക്കാട്ട്, റവ. ഫാ. ഷിന്‍റോ കരിമറ്റത്തിൽ എസ്എസ്‍പി, റവ. ഫാ. റോയ് ജോസഫ് എംഎസ്‍ടി എന്നിവർ നയിക്കുന്ന റാസ കുർബാനയുണ്ടാകും. വൈകിട്ട് 4 മണിക്ക് തിരുനാൾ പ്രദക്ഷിണം, 5:30 ന് പാരിഷ് ഹാളിൽ സ്നേഹ വിരുന്ന്, ഉൽപ്പന്ന ലേലം എന്നിവ നടക്കും. 7 മണിക്ക് തിരുനാൾ കലാപരിപാടികളുടെ ഉദ്ഘാടനം നടക്കുകയും 9:30 ന് സമാപിക്കുകയും ചെയ്യും.
ഒക്ടോബർ 20 ന് ഉച്ചക്ക് 2:15 ന് ജപമാലയും 2:30 ന് റവ. ഫാ. സജി തോമസ് പുതുപ്പറമ്പിൽ ആർസിജെ നയിക്കുന്ന വിശുദ്ധ കുർബാനയും ഉണ്ടാകും. തുടർന്ന് കൊടിയിറക്കും. മിഷൻ ഡയറക്ടർ ഫാദർ ഷിന്‍റോ വർഗീസ് വാളിമലയിലാണ്. ജോസ് എൻ യു, ജോർജ് വർഗീസ്, ജോസി ജോമോൻ എന്നിവരാണ് കൈക്കാരന്മാർ.