കണ്ണീരോടെ വിട: ജർമനിയിൽ കുത്തേറ്റ് മരിച്ച ആദമിന്റെ സംസ്കാരം ഇന്ന്
മാവേലിക്കര ∙ ജർമനിയിലെ ബർലിനിൽ കുത്തേറ്റു മരിച്ച മലയാളി വിദ്യാർഥി തട്ടാരമ്പലം മറ്റം വടക്ക് പൊന്നോലയിൽ ആദം ജോസഫ് കാവുംമുഖത്തിന്റെ (ബിജുമോൻ -30) സംസ്കാരം ഇന്നു (15) നടക്കും. എംബസിയുടെ നേതൃത്വത്തിൽ മൃതദേഹം കഴിഞ്ഞദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു ബന്ധുക്കൾക്ക് കൈമാറിയിരുന്നു. സംസ്കാരം

മാവേലിക്കര ∙ ജർമനിയിലെ ബർലിനിൽ കുത്തേറ്റു മരിച്ച മലയാളി വിദ്യാർഥി തട്ടാരമ്പലം മറ്റം വടക്ക് പൊന്നോലയിൽ ആദം ജോസഫ് കാവുംമുഖത്തിന്റെ (ബിജുമോൻ -30) സംസ്കാരം ഇന്നു (15) നടക്കും. എംബസിയുടെ നേതൃത്വത്തിൽ മൃതദേഹം കഴിഞ്ഞദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു ബന്ധുക്കൾക്ക് കൈമാറിയിരുന്നു. സംസ്കാരം ഇന്നു (15) രാവിലെ 10.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 11നു പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.
ബർലിൻ ആർഡേൻ സർവകലാശാലയിൽ ഉപരിപഠനം നടത്തിയിരുന്ന ആദമിനെ കഴിഞ്ഞ 30 മുതലാണു കാണാതായത്. ക്ലാസ് കഴിഞ്ഞു പാർട്‌ടൈം ജോലിക്കു ശേഷം സൈക്കിളിൽ താമസ സ്ഥലത്തേക്കു പോയ ആദം വീട്ടിലെത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേയാണു ആദമിനെ ഒരു ആഫ്രിക്കൻ വംശജന്റെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ മൽപിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇയാൾ പൊലീസിൽ അറിയിച്ചത്. എന്നാൽ വഴിയിലുണ്ടായ ആക്രമണത്തിലാകണം ആദം കൊല്ലപ്പെട്ടത് എന്നാണു വിവരം. റോഡിൽ ജഡം ഉപേക്ഷിച്ചാൽ പിടിക്കപ്പെടുമെന്നതിനാൽ ആഫ്രിക്കൻ വംശജൻ സമീപത്തുള്ള അയാളുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയതാണെന്നും ജർമനിയിൽ നിന്ന് ആദമിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു.
ആദമിന് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു. പിന്നീടു മറ്റം വടക്ക് പൊന്നോലയിൽ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു വളർന്നത്. ബിസിഎ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുൻപാണ് ഉന്നത പഠനത്തിനായി ജർമനിയിൽ പോയത്.