യുക്മ പതിനഞ്ചാം വർഷത്തിലെത്തി ക്രിസ്റ്റൽ ഇയർ ആഘോഷിക്കുന്ന വേളയിൽ യുക്മ ദേശീയ കലാമേള നവംബർ 2ന് ചെൽറ്റൻഹാമിൽ വച്ച് നടക്കും. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നഗർ നാമനിർദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുക്മ പതിനഞ്ചാം വർഷത്തിലെത്തി ക്രിസ്റ്റൽ ഇയർ ആഘോഷിക്കുന്ന വേളയിൽ യുക്മ ദേശീയ കലാമേള നവംബർ 2ന് ചെൽറ്റൻഹാമിൽ വച്ച് നടക്കും. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നഗർ നാമനിർദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. 

മലയാളികളുടെ  മാതൃവാത്സല്യത്തിന്റെ പ്രതിരൂപമായി, എല്ലാവരുടേയും അമ്മയായി മാറിയ അഭിനേത്രി കവിയൂർ പൊന്നമ്മയ്ക്ക് യുക്മ നൽകുന്ന ആദരമായി 2024 കലാമേള നഗറിന് "കവിയൂർ പൊന്നമ്മ നഗർ" എന്ന് നാമനിർദ്ദേശം ചെയ്യാൻ യുക്മ ദേശീയ സമിതി തീരുമാനമെടുത്തതായി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു. 

ADVERTISEMENT

യുകെ മലയാളികൾക്കായി നടത്തിയ കലാമേള ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിൽ നിന്നും ഫെർണാണ്ടസ് വർഗീസ് വിജയിയായി. കലാമേള നഗർ നാമനിർദ്ദേശക മത്സരത്തിൽ വിജയിയായ റാണി ബിൽബിയ്ക്ക് ഫലകവും ലോഗോ മത്സരത്തിൽ വിജയിയായ ഫെർണാണ്ടസ് വർഗീസിന് ക്യാഷ് അവാർഡും ഫലകവും നവംബർ  2ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വച്ച് സമ്മാനിക്കും.

പതിനഞ്ചാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്‌ യുക്‌മ സൗത്ത് വെസ്റ്റ് റീജനാണ്. ഗ്ലോസ്റ്റർഷയറിലെ ചരിത്ര പ്രസിദ്ധമായ ചെൽറ്റൻഹാമിലാണ് ഇക്കുറിയും യുക്മ ദേശീയ കലാമേള നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും  സ്വാഗതം ചെയ്യുന്നതായി യുക്‌മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള ദേശീയ കോർഡിനേറ്റർ ജയകുമാർ നായർ, സൗത്ത് വെസ്റ്റ് റീജനൽ പ്രസിഡന്റ് സുജു ജോസഫ്‌, ദേശീയ സമിതി അംഗം ടിറ്റോ തോമസ് എന്നിവർ അറിയിച്ചു.

English Summary:

UUKMA National Kalamela on November 2