ആഷ്‌ലി കൊടുങ്കാറ്റ്: സ്കോട്ലൻഡിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു
ഗ്ലാസ്ഗോ∙ ആഷ്‌ലി കൊടുങ്കാറ്റ് വീശിയടിച്ച സ്കോട്ലൻഡിന്റെ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അബർഡീനിനും ഓർക്ക്‌നിക്കും ഇടയിൽ ഫെറി ബോട്ടിൽ വീണു പരുക്കേറ്റ യാത്രക്കാരനെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. അബർഡീൻ ബീച്ചിൽ പ്രതികൂല കാലാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട 3 പേരെ കോസ്റ്റ്

ഗ്ലാസ്ഗോ∙ ആഷ്‌ലി കൊടുങ്കാറ്റ് വീശിയടിച്ച സ്കോട്ലൻഡിന്റെ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അബർഡീനിനും ഓർക്ക്‌നിക്കും ഇടയിൽ ഫെറി ബോട്ടിൽ വീണു പരുക്കേറ്റ യാത്രക്കാരനെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. അബർഡീൻ ബീച്ചിൽ പ്രതികൂല കാലാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട 3 പേരെ കോസ്റ്റ് ഗാർഡും സ്കോട്ടിഷ് ആംബുലൻസ് സർവീസും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ബീച്ചിൽ തങ്ങിയവരെ അധികൃതർ ഇടപെട്ട് ഒഴിപ്പിച്ചു.
വടക്കുകിഴക്കൻ മേഖലയിൽ 250 ഓളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഫെറി സർവീസുകൾക്ക് പുറമേ ട്രെയിൻ, വിമാന സർവീസുകളും തടസ്സപ്പെട്ടു. ഗ്ലാസ്ഗോ വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റിനെ തുടർന്ന് വിമാനങ്ങൾ ആകാശത്ത് ഏറെനേരം വട്ടമിട്ട് പറന്നതിനുശേഷമാണ് ലാൻഡ് ചെയ്തത്. സ്പെയിനിൽ നിന്ന് എത്തിയ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് നിലത്തിറങ്ങാനായത്. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിലും ഡബ്ലിൻ എയർപോർട്ടിലുമായി ഡസൻ കണക്കിന് വിമാനങ്ങൾ സർവീസുകൾ നിർത്തിവച്ചു.
ഫെറി ഓപ്പറേറ്ററായ കാൽമാക്കിന്റെ കപ്പലുകൾ ഉൾപ്പെടെയുള്ള എല്ലാ സർവീസുകളും ഞായറാഴ്ച റദ്ദാക്കിയിരുന്നു. അരാൻ, ബ്യൂട്ട്, ലൂയിസ്, ഹാരിസ് എന്നിവയുൾപ്പെടെയുള്ള ദ്വീപുകളിലേക്കുള്ള സർവീസുകളും ഉപേക്ഷിച്ചു. ഡൂനൂൺ-ഗൗറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന വെസ്റ്റേൺ ഫെറിസും ഞായറാഴ്ച വൈകിട്ട് സർവീസ് നിർത്തിവച്ചു, പി ആൻഡ് ഒ ഫെറീസ് നോർത്തേൻ അയർലൻഡിലെ ലാർണിനും സ്കോട്ലൻഡിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്ത് കെയ്ൻരിയനും ഇടയിൽ നടത്തിയിരുന്ന കപ്പൽയാത്രയും റദ്ദാക്കി.
സ്കോട്ലൻഡിലെ ചില ട്രെയിനുകളും റദ്ദാക്കി, മറ്റുള്ളവയിൽ മിക്കതും വേഗ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഓടിയത്. സാൾട്ട്‌കോട്ട്‌സിലെ കടൽഭിത്തിക്ക് മുകളേക്ക് ഉയർന്ന തിരമാലകൾ ഓവർഹെഡ് ലൈനുകളിൽ എത്തിയതിനാൽ കിൽവിനിംഗിനും ലാർഗ്‌സ്-ആർഡ്രോസനുമിടയിലുള്ള ട്രെയിൻ സർവീസുകൾ സ്‌കോട്ട്‌റെയിൽ താൽക്കാലികമായി നിർത്തിയിരുന്നു.
ശക്തമായ കാറ്റിൽ ട്രാക്കിലേക്ക് മരങ്ങളും ചില്ലകളും വീണു കിടന്ന ഇടങ്ങളിൽ അവ നീക്കം ചെയ്ത ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതിനായി മല്ലൈഗ്, ഒബാൻ ലൈനുകളിൽ റെസ്‌പോൺസ് ടീമുകൾ പട്രോളിങ് നടത്തി.