ജർമനിയുടെ 'മിനി-പിക്കാസോ' ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി 3 വയസ്സുള്ള ‘മാന്ത്രിക ചിത്രക്കാരൻ’
ന്യൂബ്യൂൺ, ജർമനി∙ ജർമനിയിലെ ന്യൂബ്യൂണിൽ നിന്നുള്ള മൂന്നു വയസ്സുകാരൻ ലോറന്‍റ് ഷ്വാർസ് ഇപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്നത് 'മിനി-പിക്കാസോ' എന്ന പേരിലാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ലോറന്‍റ് ഷ്വാർസ് വരയ്ക്കുന്ന കലാസൃഷ്ടികൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും കലാപ്രേമികളെ അമ്പരപ്പിക്കുകയും ചെയ്തു.

മാതാപിതാക്കൾ സ്ഥാപിച്ച സ്റ്റുഡിയോയിലാണ് ലോറന്‍റ് ചിത്രം വരയ്ക്കുന്നത്. തന്നേക്കാൾ വലിയ കാൻവാസുകളിൽ ലോറന്‍റ് ഷ്വാർസ് വരയ്ക്കുന്ന ചിത്രങ്ങൾ അതിമനോഹരമാണെന്ന് സമൂഹ മാധ്യമങ്ങളിലെ ആരാധക അഭിപ്രായം. കുടുംബം അവധിക്കാലം ചെലവഴിച്ച ഒരു ഹോട്ടലിൽ വച്ച് ലോറന്‍റിന്‍റെ കലാപ്രതിഭ കണ്ടെത്തിയതായി അമ്മ ലിസ പറയുന്നു.
ലോറന്‍റിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള ആരാധകർ പിന്തുണയുമായി എത്തി. ഇപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 90,000 ഫോളോവേഴ്‌സ് ഉണ്ട്. ലോറന്‍റിന്‍റെ ചിത്രങ്ങൾ ലക്ഷക്കണക്കിന് യൂറോയ്ക്ക് വിറ്റഴിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ പറയുന്നു.
ലോറന്‍റിനെ പോലെ തന്നെ കലയിൽ പ്രതിഭ തെളിയിച്ച മറ്റ് കുട്ടികളും ഉണ്ട്. 2022-ൽ, 10 വയസ്സുള്ള അമേരിക്കൻ പൗരനായ ആന്ദ്രെസ് വലെൻസിയ വരച്ച ചിത്രങ്ങൾ ലക്ഷക്കണക്കിന് ഡോളറിനാണ് വിറ്റ് പോയത്. ലോറന്‍റിന്‍റെ മാതാപിതാക്കൾ കുട്ടിയുടെ ഭാവിയിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഈ കുഞ്ഞു കലാപ്രതിഭയ്ക്ക് ലഭിക്കുന്ന പണം കുട്ടിയുടെ പേരിലുള്ള അക്കൗണ്ടിൽ സൂക്ഷിക്കുകയാണ്. പ്രായപൂർത്തിയാകുമ്പോൾ ഈ പണം ഉപയോഗിച്ച് ലോറന്‍റിന് ഇഷ്ടപ്പെടുന്ന എന്തും ചെയ്യാമെന്ന് മാതാപിതാക്കൾ പറഞ്ഞു.