മലങ്കര ഓർത്തഡോക്സ്‌ സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മർത്ത മറിയം വനിത സമാജം 14-ാമത് ഏക ദിന വാർഷിക സമ്മേളനം ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടന്നു. ഭദ്രാസനത്തിലെ 30 ഇടവകളിൽ നിന്നായി 300 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ഹാം∙ മലങ്കര ഓർത്തഡോക്സ്‌ സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മർത്ത മറിയം വനിത സമാജം 14-ാമത് ഏക ദിന വാർഷിക സമ്മേളനം ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടന്നു. ഭദ്രാസനത്തിലെ 30 ഇടവകളിൽ നിന്നായി 300 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഭദ്രാസന മെത്രാപോലീത്ത അബ്രഹാം മാർ സ്തേഫാനോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയിൽ സ്ത്രീകൾക്ക് വലിയ പങ്ക് ഉണ്ടെന്നും, അത് സഭയുടെ ആത്മീയ വളർച്ചയ്ക്ക് ഉതകുന്നത് ആകണമെന്നും തിരുമേനി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് ഫാ.പി.ജെ.ബിനു അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.വർഗീസ് മാത്യു, ബർമിങ്ഹാം ഇടവക വികാരി ഫാ.മാത്യു ഏബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ബിൻസി വർഗീസ് സ്വാഗതവും, റൂബി ഡെനിൻ നന്ദിയും പറഞ്ഞു .

ADVERTISEMENT

'ക്രിസ്തുവിലേക്കു നോക്കുക' (എബ്രായർ12:2) എന്നതായിരുന്നു സമ്മേളനത്തിന്റെ ചിന്താവിഷയം. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി റവ.ഡോ കെ.എം.ജോർജ്‌ (വൈദീക സെമിനാരി മുൻ പ്രിൻസിപ്പൽ), ഫാ.ജിബിൻ തോമസ് (ജർമനി) എന്നിവർ ക്ലാസുകൾ നയിച്ചു. ബൈബിൾ ക്വിസിന് ഫാ.ഹാപ്പി ജേക്കബ് നേതൃത്വം നൽകി. 

എല്ലാ മാസവും നാലാമത്തെ ബുധനാഴ്ച്ച ബൈബിൾ പഠനത്തിന് നേതൃത്വം നൽകുന്ന ഫാ.നിതിൻ പ്രസാദ്‌ കോശിയെ യോഗം ആദരിച്ചു. എംഎംവിഎസ് ജനറൽ സെക്രട്ടറി റൂബി ഡെനിൻ വാർഷിക റിപ്പോർട്ടും, എംഎംവിഎസ് ട്രഷറർ ലിനിൻ കുര്യൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫാ.മാത്യു ഏബ്രഹാം, റൂബി ഡെനിൻ, ബിൻസി വർഗീസ്, കാർത്തിക നിജു, സജ്‌ന അരുൺ, എംഎംവിഎസ് ഭദ്രാസന കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളന പരിപാടികൾക്ക് നേതൃത്വം നൽകി
(വാർത്ത: ജോർജ്‌ മാത്യു) 

English Summary:

Marth Mariam Vanitha Samajam Annual Conference