യുകെ മലയാളി സുനിൽ ജോർജിന്റെ പിതാവ് ജോർജ്കുട്ടി ഇടിക്കുള അന്തരിച്ചു; സംസ്കാരം 28 ന്
Mail This Article
സൗത്താംപ്ടൺ/കൊല്ലം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെടുന്ന സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ചർച്ച് ഇടവകാംഗവും ഭദ്രാസന പ്രതിനിധിയുമായ സുനിൽ ജോർജിന്റെ പിതാവ് പുത്തൂർകിണറ്റിൻകര ആനക്കോട്ടൂരഴികത്ത് ജോർജ്കുട്ടി ഇടിക്കുള (89) അന്തരിച്ചു. റിട്ട. ഗവണ്മെന്റ് സ്കൂൾ എച്ച്എമ്മും പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മുൻ ട്രസ്റ്റിയുമായിരുന്നു.
സംസ്കാരം ഒക്ടോബർ 28 ന് തിങ്കളാഴ്ച രാവിലെ 10 ന് വീട്ടിൽ നടക്കുന്ന പൊതുദർശനത്തിനും ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്കും ശേഷം 3.30 ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ആദിച്ചനല്ലൂർ കണ്ണങ്കരഴികത്ത് പുത്തൻവിളയിൽ കുടുംബാഗം മറിയാമ്മ ജോർജ്. മറ്റ് മക്കൾ: മിനി ജോർജ്, അനി മാത്യു, വിനിൽ ജോർജ്. മരുമക്കൾ: ജോർജ് ഫിലിപ്പ്, മാത്യു ജേക്കബ്, ജ്യോതി സുനിൽ, അന്ന ജേക്കബ്. https://www.youtube.com/live/j2OXFU0LOjg?si=Kkb_yEBIfMkUZWMV