നിയുക്ത കർദ്ദിനാൾ ജോർജ് കൂവക്കാട്ടിനെ കൽദായ സഭയുടെ നിസിബിസ് രൂപതയുടെ സ്ഥാനിക ആർച്ച്ബിഷപ്പായി നിയമിച്ചു
വത്തിക്കാൻ ∙ നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിനെ കൽദായസഭയുടെ നിസിബിസിന്റെ സ്ഥാനീയ ആർച്ച്ബിഷപ്പായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു

വത്തിക്കാൻ ∙ നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിനെ കൽദായസഭയുടെ നിസിബിസിന്റെ സ്ഥാനീയ ആർച്ച്ബിഷപ്പായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനം ചെയ്തു വരികയാണ് മോൺസിഞ്ഞോർ കൂവക്കാട്. പൗരസ്ത്യസഭയുടെ അതിപുരാതനമായ മെത്രാപ്പൊലീത്തൻ പ്രാദേശിക സഭയാണ് നിസിബിസ്.
നെസ്തോറിയൻ സഭയെന്നും, ഇതിനെ പൗരാണികമായി വിളിക്കാറുണ്ട്. ഇന്നത്തെ തുർക്കി നഗരമായ നുസൈബിനുമായി സംയോജിക്കുന്ന പ്രദേശമാണ് നിസിബിസ്. ഡിസംബർ ഏഴാം തീയതിയാണ് കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ വത്തിക്കാനിൽ നടക്കുന്നത്.