ജര്‍മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാന നഗരമായ സീഗനില്‍ പുതുതായി കുടിയേറിയ മലയാളികള്‍ ഒത്തുചേര്‍ന്ന് സീഗര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു.

ജര്‍മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാന നഗരമായ സീഗനില്‍ പുതുതായി കുടിയേറിയ മലയാളികള്‍ ഒത്തുചേര്‍ന്ന് സീഗര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാന നഗരമായ സീഗനില്‍ പുതുതായി കുടിയേറിയ മലയാളികള്‍ ഒത്തുചേര്‍ന്ന് സീഗര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. പുതിയ ഭാരവാഹികളായി അലക്സ് സൈമണ്‍ (പ്രസിഡന്റ്), ജോസ്വിന്‍ (വൈസ് പ്രസിഡന്റ്), വിനില്‍ പുത്തംവീട്ടില്‍ (സെക്രട്ടറി), ഡാനിയ ഡൊമിനിക് (ജോയിന്റ് സെക്രട്ടറി), അനീഷ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഫാ. റൂബന്‍, ഫാ. ആന്റണി, ജീസണ്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഒക്ടോബര്‍ 13ന് നടന്ന ഓണാഘോഷ പരിപാടിയില്‍ (ഓണാവേശം 2024) സീഗര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വിനില്‍ പുത്തന്‍വീട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യൂറോപ്യന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതരും സമൂഹ്യ, സാംസ്ക്കാരിക, സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രശസ്തരുമായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അനഘ, സബാട്ടിനി എന്നിവര്‍ ഓണാവേശം 2024 ന്റെ അവതാരകരായി.

ADVERTISEMENT

ഹൃതിക്, സ്നേഹ എന്നിവര്‍ ചേര്‍ന്ന് പൂക്കളമിട്ടു. അശ്വിന്‍, മനു, അജില്‍, അന്‍ഷുല്‍, ജീസണ്‍ എന്നിവര്‍ ചേര്‍ന്ന് ഓണസദ്യ ഒരുക്കി. അഭിരാമി, മേഘ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നൽകിയ തിരുവാതിര, ഡാന്‍സ് പാട്ട് എന്നീ പരിപാടികള്‍ ഓണാവേശത്തിന് മാറ്റുകൂട്ടി.

ഉച്ചയ്ക്കുശേഷം നടന്ന ഓണക്കളികള്‍ക്ക് അന്‍ഷിഫ്, റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം അഫ്താബ് നയിച്ച ഡി ജെ കലാശക്കൊട്ടോടുകൂടി പരിപാടികള്‍ സമാപിച്ചു.  

English Summary:

Siegerland Malayalee Association organized Onam celebration