ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 17–ാം സമ്മേളനം ആഗോള പ്രവാസി സംഗമമായി മാറി. ഒക്ടോബർ 26–ാം തീയതി വൈകുന്നേരം നാലുമണിക്ക് (15:00UK, 19.30 Indian time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗുഡ്‌വിൽ അംമ്പാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തി വരുന്ന കലാസാംസ്കാരിക വേദിയുടെ 17–ാം സമ്മേളനം ആഗോള പ്രവാസി സംഗമമായി മാറി. ഒക്ടോബർ 26ന് വൈകുന്നേരം 4ന് (15:00UK, 19.30 Indian time) വെർച്വൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ഗുഡ്‌വിൽ അംമ്പാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു.

സംഗീത അധ്യാപകനും യൂറോപ്പിലെ മലയാളി ഗായകനുമായ ജോസ് കവലചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് കലാസാംസ്കാരിക വേദി ആരംഭിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകരായ അഡ്വ.ഗ്രേഷ്യസ് കുരിയാക്കോസ്, അഡ്വ.ജോർജ് വി.തോമസ്, വേൾഡ് മലയാളി കൗൺസിൽ ലീഗൽ ഫോറം പ്രസിഡന്റ് അഡ്വ.എ.ജെ.ആന്റണി എന്നിവർ മുഖ്യാതിഥികളായിരുന്നു.

ADVERTISEMENT

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ളോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു.

വേൾഡ്  മലയാളി കൗൺസിൽ യൂറോപ്പ് റീജൻ‌ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. പ്രവാസികളുടെ സ്വത്തു സംരക്ഷണം, ഒസിഐ, പിഐഒ കാർഡുകൾ, പൗരത്വനിയമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ്, അഡ്വ. ജോർജ് വി. തോമസ്, അഡ്വ.എ.ജെ. ആന്റണി തുടങ്ങിയവർ പ്രഭാഷണം നടത്തി. തുടർന്നു വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, ഗ്ളോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, ഗ്ളോബൽ ഹെൽത്തു ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 

ADVERTISEMENT

ഒസിഐ, പിഐഒ സ്വത്തു സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചു വിശദമായി ചർച്ചകൾ നടന്നു. ഇത്തരം വിഷയങ്ങളിൽ പ്രവാസികൾക്കു നിയമോപദേശം തരുവാനും, സംശയങ്ങൾ ഉണ്ടെങ്കിൽ അയച്ചു തന്നാൽ വിശദീകരണം തരുവാനും തയാറാണെന്ന് എഡിജിപി ഗ്രേഷ്യസ് കുരിയാക്കോസ് പറഞ്ഞു. സിസിലി കുരിയാക്കോസ്, മേഴ്സി തടത്തിൽ, ബാബു ചെമ്പകത്തിനാൽ, ഷൈബു ജോസഫ്, ചിനു പടയാട്ടിൽ, സാം ഡേവിഡ് മാത്യു, ഡേവീഡ് അരീക്കൽ, ഡോ. ലില്ലി, ദീപു ശ്രീധർ, ആൻസി വർഗീസ്, ജോൺസൻ തലശല്ലൂർ എന്നിവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.

കേരളത്തിന്റെ തനിമ തുളുമ്പിയ ഈണങ്ങൾ കൊണ്ടും ചുവടുകൾ കൊണ്ടും അമേരിക്കൻ റീജനിലെ നോർത്തു ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള അതുല്യ സെബിൻ, അനസൂയ സെബിൻ, ആൻജലീന പോൾ, ആതിന ഡൊമിനിക്, കെല്ലി ജോസഫ്, കേദ്ര ജോസഫ്, ലെയ്ന ജോസഫ് എന്നീ നിർത്തകിമാർ ചേർന്നവതരിപ്പിച്ച സംഘനൃത്തം നയനാന്ദകരവും ആകർഷണീയവുമായിരുന്നു.

ADVERTISEMENT

യൂറോപ്പിലെ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജോസ് കവലചിറ, യൂറോപ്പ് റീജിയൻ വിമൻസ്ഫോറം പ്രസിഡന്റ് ബ്ലെസി കല്ലറക്കൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രഫ.ഡോ.അന്നക്കുട്ടി ഫിൻഡൈ വലിയമംഗളം മലയാളത്തിലെ പ്രശസ്ത കവയിത്രിയും, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന അന്തരിച്ച സുഗതകുമാരി ടീച്ചറുടെ ജീവിതത്തെക്കുറിച്ചു നൽകിയ ചെറിയ വിവരണം ഹൃദ്യവും ചിന്താദീപ്തവുമായിരുന്നു. സുഗതകുമാരി ടീച്ചറിന്റെ സ്നേഹത്തെക്കുറിച്ചുള്ള  കവിത പ്രഫ.ഡോ.അന്നക്കുട്ടി ആലപിച്ചു.  സുഗതകുമാരി ടീച്ചറുടെ കവിതകൾ വിവിധ ഭാഷകളിൽ തർജിമ ചെയ്തിട്ടുള്ളതിൽ ജർമൻ ഭാഷയിൽ തർജിമ ചെയ്തതു പ്രഫസർ അന്നക്കുട്ടി ആയിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വിരുന്നു കൂടുതൽ ആസ്വാദ്യകരമാക്കിയത്. കംപ്യൂട്ടർ എൻജിനീയർ നിതീഷ് ഡേവീസ് ടെക്നിക്കൽ സപ്പോർട്ട് നൽകി. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത  പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം നവംബർ 30ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് (UK time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ കേരളപിറവിയായി ആഘോഷിക്കുന്നതാണ്. ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം  ഉണ്ടായിരിക്കുന്നതാണ്. ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

English Summary:

World Malayali Council Europe Region Kalasamskarika Vedi Conference