ഇന്ത്യൻ വംശജനായ പൊലീസ് ട്രെയിനി മരിച്ച നിലയിൽ; സർജന്‍റ് കൊല്ലാൻ ശ്രമിക്കുന്നതായി സ്വപ്നം കണ്ടിരുന്നതായി കുടുംബം
ഗ്രേറ്റർ മാഞ്ചസ്റ്റർ∙ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീൽഡിൽ നിന്നുള്ള അനുഗ്രഹ ഏബ്രഹാം (അനു – 21) എന്ന ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ട ദിവസമായിരുന്നു അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽ ഉദ്യോഗസ്ഥൻ തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ

ഗ്രേറ്റർ മാഞ്ചസ്റ്റർ∙ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീൽഡിൽ നിന്നുള്ള അനുഗ്രഹ ഏബ്രഹാം (അനു – 21) എന്ന ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ട ദിവസമായിരുന്നു അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽ ഉദ്യോഗസ്ഥൻ തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനെക്കുറിച്ച് അനുഗ്രഹ ഏബ്രഹാം സ്വപ്നം കണ്ടിരുന്നതായും ജോലിസ്ഥലത്ത് സഹപ്രവർത്തകർ ഭീഷണിപ്പെടുത്തിരുന്നതായും അദ്ദേഹം പറത്തതായി കുടുംബം വെളിപ്പെടുത്തി. അനുഗ്രഹ ഏബ്രഹാമിനെ അനു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിരുന്നത്.
തന്നെ പരിശീലനത്തിൽ തോൽപ്പിക്കാൻ മേൽ ഉദ്യോഗസ്ഥർ ശ്രമിച്ചതായി അനു വെളിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ലീഡ്‌സ് ട്രിനിറ്റി യൂണിവേഴ്‌സിറ്റിയിലൂടെ അപ്രന്‍റിസ്‌ഷിപ്പിനു പുറമെ ട്രെയിനി പൊലീസ് ഓഫിസറായി ജോലി ചെയ്യാനുള്ള സമ്മർദ്ദം അനുഗ്രഹ ഏബ്രഹാമിനെ തളർത്തിയിരുന്നതായി പിതാവ് എബ്രഹാം സീനിയർ പറഞ്ഞു സർജന്‍റ് 'നെഞ്ചിൽ ഇരുന്ന് കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്ന'തിനെക്കുറിച്ച് തനിക്ക് പേടിസ്വപ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് മകൻ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ജനിച്ച് യുകെയിലേക്ക് താമസം മാറിയ അനു, കുട്ടിക്കാലം മുതൽ പൊലീസുകാരനായി ജോലി ചെയ്യുന്നതിന് ആഗ്രഹിച്ചിരുന്നു. 2021 ഒക്ടോബറിൽ വെസ്റ്റ് യോർക്ക്ഷെയർ പൊലീസിൽ ചേർന്നെങ്കിലും 2022 ഏപ്രിലിൽ ഹാലിഫാക്‌സ് പൊലീസ് സ്‌റ്റേഷനിലേക്ക് പോസ്റ്റിങ് ലഭിച്ച ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
പ്ലേയ്‌സ്‌മെന്‍റിന് മുൻപ് ഒരു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന അനുവിനെ 2023 ഫെബ്രുവരിയിൽ മറ്റൊരു പദ്ധതിയിലേക്ക് മാറ്റി. ജോലിയിൽ വളരെയധികം സമ്മർദ്ദം അനുഭവപ്പെടുന്നുവെന്നും എപ്പോഴും വിമർശിക്കപ്പെടുന്നുവെന്നും അനു പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ, താൻ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അനു പിതാവിനോട് പറഞ്ഞു. 2022 ജൂണിൽ അനുഗ്രഹ ഏബ്രഹാം ഡോക്ടറെ സന്ദർശിക്കുകയും മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തതായി ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. 2022 ഡിസംബറിൽ സഹോദരിയോട് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് അനു പറഞ്ഞിരുന്നു. 2023 ഏപ്രിലിൽ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ട് കൗൺസിലിങ് തേടിയെങ്കിലും അഞ്ച് മാസം കഴിഞ്ഞാണ് അപ്പോയിന്‍റ്മെന്‍റ് ലഭിച്ചത്.
ഫെബ്രുവരിയിൽ രണ്ടാഴ്ചത്തെ അവധിയിൽ ആംസ്റ്റർഡാം സന്ദർശിച്ച അനു, സുഹൃത്തുക്കളോട് ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞിരുന്നു. മടങ്ങിയെത്തിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് സംബന്ധിച്ച് ആശങ്കാകുലനായിരുന്നു അനു. മാർച്ച് 3-ന് കുടുംബവീട്ടിൽ നിന്ന് പോകുന്നതിനു മുൻപ് മറ്റ് ജോലിക്കൾക്ക് അപേക്ഷിച്ചിരുന്നു.
വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം റാഡ്ക്ലിഫിലെ വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ റോച്ച്‌ഡെയ്ൽ കൊറോണർ കോടതിയിൽ മരണ കാരണം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)