പോളണ്ട് ജോലി തട്ടിപ്പ്: സ്കൈ ടെക് എയർ ട്രാവൽ ഡയറക്ടർ അറസ്റ്റിൽ
കൊച്ചി ∙ പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ.

കൊച്ചി ∙ പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. തമിഴ്നാട് മാർത്താണ്ഡം സ്കൈ ടെക് എയർ ട്രാവൽ ഡയറക്ടറും കന്യാകുമാരി വിളവൻകോട് മിന്നംകോട് കനകരാജിനെയാണ് (48) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
റിക്രൂട്മെന്റ് നടത്തുന്നെന്നു പരസ്യം നൽകിയ ശേഷം വോക്ക് ഇൻ ഇന്റർവ്യൂ നടത്തിയാണ് പണം വാങ്ങിയിരുന്നത്. മൂന്നു പേരിൽ നിന്നായി എട്ടു ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.