ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ഇടവകയിൽ തിരുനാളും, ഇടവക ദിനാചരണവും നവംബർ 3ന്
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബർ 3ന് ആഘോഷിക്കും.

ബെഡ്ഫോർഡ് ∙ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബർ 3ന് ആഘോഷിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് ഇടവക വികാരി ഫാ. എൽവിസ് ജോസ് കോച്ചേരിയുടെ നേതൃത്വത്തിൽ കൊടിയേറ്റും തിരുനാൾ കുർബാനയും, പ്രദക്ഷിണവും നടക്കും.
തുടർന്ന് ജോൺ ബനിയൻ സെന്ററിൽ വച്ച് തിരുനാൾ അനുബന്ധ പരിപാടികളുടെ ഭാഗമായി ഇടവകയുടെ ദിനാഘോഷം ഫാ. എൽവിസ് ജോസ് കോച്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക ദിനാചരണവും, സൺഡേ സ്കൂൾ വാർഷികത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യങ്ങളായ കലാപരിപാരികൾ ഉണ്ടായിരിക്കും.
ജോമേഷ് തോമസ് ( 07469 694897), ആന്റോ ബാബു (07429 499211) എന്നിവരാണ് പാരിഷ് ഡേ ആഘോഷങ്ങളുടെയും കലാപരിപാടികളുടെയും പ്രോഗ്രാം കോർഡിനേറ്റർ.
കൂടുതൽ വിവരങ്ങൾക്ക് തിരുനാൾ കൺവീനർ രാജൻ കോശി (07877027439), പാരിഷ് ട്രസ്റ്റി മാത്യു കുരീക്കൽ (079-12450110), പാരിഷ് ട്രസ്റ്റി ആന്റോ ബാബു (07429 499211), ഇടവക സെക്രട്ടറി ജോമോൻ മാമ്മൂട്ടിൽ (07930431445) എന്നിവരെ ബന്ധപ്പെടുക.