സൗത്താംപ്റ്റണിൽ കുഞ്ഞ് ഏബലിന്റെ വിയോഗം; കണ്ണീരോടെ മലയാളി സമൂഹം
സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി.
സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി.
സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി.
ലണ്ടൻ ∙ സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ഏബൽ ഞായറാഴ്ചയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
കണ്ണൂർ ഇരുട്ടി ആനപ്പന്തിയിൽ വാഴക്കാലായിൽ വീട്ടിൽ സന്തോഷിന്‍റെയും ചെമ്പത്തൊട്ടി മേലേമുറിയിൽ ബിന്ദുവിന്‍റെയും മകനാണ് ഒൻപതു വയസ്സുകാരനായിരുന്ന ഏബൽ. സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. ദമ്പതിമാർക്ക് ഏബലിനെ കൂടാതെ ഗബ്രിയേൽ, ഡാനിയേൽ, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികൾ കൂടിയുണ്ട് .
നവംബർ അഞ്ചിന് രാവിലെ 11ന് സൗത്താംപ്റ്റൺ റെഡ്ബ്രിഡ്ജ് ഹില്ലിലെ (SO16 4PL) ഹോളി ഫാമിലി പള്ളിയിൽ പൊതുദർശനത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് (SO16 6HW) സംസ്കാരം. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ഫാ. ജോൺ പുളിന്താനത്ത് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.