ലിസി സന്തോഷ് രചിച്ച ഭക്തിഗാനം വിവിധഭാഷകളിലേക്ക്
യുകെ മലയാളി ലിസി സന്തോഷ് രചിച്ച മരിയൻ ഭക്തിഗാനം ‘എന്‍റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ’ ലോകത്തിന്‍റെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു.

ലണ്ടൻ ∙ യുകെ മലയാളി ലിസി സന്തോഷ് രചിച്ച മരിയൻ ഭക്തിഗാനം ‘എന്‍റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ’ ലോകത്തിന്‍റെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിക് ഭാഷകളിലേക്കാണ് ഈ ഗാനം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഓരോ ഭാഷയിലും പ്രാവീണ്യമുള്ളവരാണ് മലയാളത്തിൽ നിന്നുള്ള വിവർത്തനം നിർവഹിച്ചിരിക്കുന്നത്. ഓരോ ഭാഷയിലെയും പ്രമുഖ ഗായകർ ഈ ഗാനം ആലപിച്ചിരിക്കുന്നു.
ഗോഡ്‌സ് മ്യൂസിക് ബാനറിൽ ഒരു മാസം മുൻപ് മലയാളത്തിൽ പുറത്തിറങ്ങിയ ഈ ഗാനം ഇതിനകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഭർത്താവ് എസ്.തോമസും ലിസി സന്തോഷിനൊപ്പം ഭക്തിഗാന രചനയിൽ സജീവമാണ്.
കൃപാസന മാതാവിനെക്കുറിച്ചുള്ള ഈ ഗാനം ഏഴ് ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്നത് മാതാവിന്‍റെ സ്നേഹവാത്സല്യങ്ങളുടെ അടയാളമായിട്ടാണ് കൃപാസനം ഡയറക്ടർ ഫാ.വി.പി. ജോസഫ് കാണുന്നത്.
.